Viral Video: പൂച്ചയെ ചുംബിക്കാൻ ചെന്ന പാമ്പിനു കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ

Viral Video: പൂച്ചയുടെയും പാമ്പിന്റെയും ഈ വീഡിയോയിൽ കാണുന്ന കാര്യം നിങ്ങൾ ഒരുപക്ഷെ മുൻപ് കണ്ടിട്ടുണ്ടാവില്ല.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

Written by - Ajitha Kumari | Last Updated : Aug 29, 2022, 08:02 PM IST
  • അമ്പരപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • പ്രതിദിനം ദശലക്ഷക്കണക്കിന് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണിത്
  • വൈറലാകുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട് അത് ഒരു പാമ്പും പൂച്ചയുമായുള്ള ഒന്നാണ്
Viral Video: പൂച്ചയെ ചുംബിക്കാൻ ചെന്ന പാമ്പിനു കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ

Viral Video: അമ്പരപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ എപ്പോൾ എന്ത് കാണാൻ കഴിയുമെന്ന കാര്യത്തിൽ ഒന്നും പ്രവചിക്കാൻ കഴിയില്ല.  പ്രതിദിനം ദശലക്ഷക്കണക്കിന് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണിത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അവയിൽ ചിലത് കണ്ടാൽ നമ്മൾ ചിരിച്ചു മരിക്കും എന്നാൽ ചിലത് കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും.  ഇപ്പോഴിതാ വൈറലാകുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട് അത് ഒരു പാമ്പും പൂച്ചയുമായുള്ള ഒന്നാണ്.   ഇതിൽ പാമ്പ് പൂച്ചയെ ചുംബിക്കാൻ ശ്രമിക്കുന്നതും അതിന് ശേഷം സംഭവിച്ചതുമാണ് ഉള്ളത്. 

Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പൂച്ച സുഖമായി അവിടെയിരിക്കുകയാണ് അപ്പോഴാണ് ഒരു അപകടകാരിയായ പാമ്പ് അവിടേയ്ക്ക് വരുന്നത്. ശേഷം പാമ്പ് തന്റെ തലയുയർത്തി പൂച്ചയുടെ മുഖത്തിന് നേരെ നിൽക്കുകയാണ്.  ശരിക്കും പറഞ്ഞാൽ ഒന്ന് കിസ് ചെയ്യാൻ ശ്രമിക്കുകയാണോയെന്ന് തോന്നും.  എന്നാൽ ഇതൊന്നും പാവം പൂച്ച അറിഞ്ഞില്ല മാത്രമല്ല അതിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുകയാണ്. പെട്ടെന്നാണ് പൂച്ച പാമ്പിനെ കാണുന്നത്.  അതിനുശേഷം സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...

Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meowcat Happypet (@meowcat_happypet)

Also Read: ഈ 4 രാശിക്കാർക്ക് 2023 ജനുവരി 6 വരെ അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ! 

പെട്ടെന്ന് പാമ്പിനെ കണ്ടതും അപകടം മനസിലാക്കിയ പൂച്ച തന്റെ കയ്യ് കൊണ്ട് പാമ്പിന്റെ തല താഴേയ്ക്ക് അമർത്തുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് ഇതുവരെ ആയിരക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  കൂടാതെ നിരവധി ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ meowcat_happypet എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 77.5 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News