Viral Video : പത്തി വിടർത്തി അപൂർവ്വ ഇനം വെള്ള മൂർഖൻ; കാണാം വീഡിയോ

White Cobra Video : തമിഴ് നാട്ടിലെ കൊയമ്പത്തൂരിൽ ജനവാസ മേഖലയിൽ നിന്നുമാണ് വെള്ള നിറത്തിലുള്ള മൂർഖനെ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : May 6, 2023, 10:17 PM IST
  • അപൂവ്വ ഇനം പാമ്പാണ് വെള്ള മൂർഖൻ
  • നിറത്തിൽ മാത്രമെ വ്യത്യാസമുള്ളൂ
  • മൂർഖനെ പോലെ അപകടകാരിയാണ് ഈ പാമ്പും
  • കൊയമ്പത്തൂരിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്
Viral Video : പത്തി വിടർത്തി അപൂർവ്വ ഇനം വെള്ള മൂർഖൻ; കാണാം വീഡിയോ

ഒരുപാട് പേർക്ക് ഭയമുള്ള ഒരു ജീവിയാണ് പാമ്പ്. അതോടൊപ്പം പലർക്കും കൗതകപ്പെടുത്ത ഒരു ഉരകം കൂടിയാണ് പാമ്പ്. ഈ ലോകത്ത് എണ്ണിയാൽ തീരാത്ത ഇനത്തിൽ പെട്ട പാമ്പുകളാണുള്ളത്. കൂടാതെ ഒരേ ഇനത്തിൽ തന്നെ പല തരത്തിലും നിറത്തിലുമുള്ള പാമ്പുകളാണുള്ളത്. സാധാരണയായി ഇന്ത്യയിൽ കാണപ്പെടുന്ന ഒരു പാമ്പാണ് മൂർഖൻ. ഈ മൂർഖന്റെ തന്നെ പല നിറത്തിലും ഇനത്തിലും പെട്ട പാമ്പുകൾ ഉണ്ട്. 

അത്തരത്തിൽ മൂർഖന്റെ ഇനത്തിൽ പെട്ട വെള്ള നിറത്തിലുള്ള പാമ്പുമുണ്ട്. വളരെ അപൂർവ്വയിനം പാമ്പാണ് വെള്ള മൂർഖൻ. ആൽബിനോ കോബ്രയെന്നാണ് ഇംഗ്ലീഷിൽ ഈ ഇനം പാമ്പുകളെ വിളിക്കുക. കഴിഞ്ഞ തമിഴ് നാട്ടിലെ കൊയമ്പത്തൂരിൽ വെള്ള മൂർഖനെ കണ്ടെത്തിയിരുന്നു. കൊയമ്പത്തൂരിലെ ജനവാസ മേഖലയിലാണ് ഈ അപൂർവ്വ ഇനം പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പ്രദേശ വാസികൾ സന്നദ്ധ പ്രവർത്തകരെ അറിയിച്ച് പാമ്പിനെ രക്ഷപ്പെടുത്തി വനം വകുപ്പിന് കൈമാറുകയായിരുന്നു.

ALSO READ : Viral Video: മുട്ടൻ പെരുമ്പാമ്പിനെ നിമിഷങ്ങൾ കൊണ്ട് വിഴുങ്ങുന്ന രാജവെമ്പാല..! വീഡിയോ വൈറൽ

ജനതകമാറ്റത്തെ തുടർന്നാണ് മൂർഖനിൽ നിറം മാറ്റങ്ങൾ സംഭവിക്കുന്നത്. പാമ്പിന് നിറം നഷ്ടമാകുന്നതുകൊണ്ടാണ് വെള്ള മൂർഖൻ ഉണ്ടാകുന്നത്. എന്നാൽ ഈ പാമ്പുകൾക്ക് മൂർഖനെ പോലെ തന്നെ അപകടമായ വിഷം പലുകൾക്കിടയിലുണ്ട്. വിഷമേറ്റ് കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ഇര കൊല്ലാൻ ഈ പാമ്പുകൾക്ക് സാധിക്കും. 

ഇന്ത്യയിലും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമായിട്ടാണ് സാധാരണയായി വെള്ള നിറത്തിലുള്ള മൂർഖനെ കണ്ട് വരുന്നത്. വനം വകുപ്പിന് നൽകിയ അപൂർവ്വ ഇനം പാമ്പിനെ ഉദ്യോഗസ്ഥർ ആനക്കട്ടി മേഖലയിലെ വനത്തിലേക്ക് തുറന്ന് വിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News