പഞ്ചാബ്: മൊഹാലിയിൽ ആകാശ ഊഞ്ഞാൽ തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഇന്നലെയായിരുന്നു സംഭവം. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ തിരക്കേറിയ മേളയിൽ കുട്ടികളടക്കം നിരവധി ആളുകളുമായി ഉയർന്ന ആകാശ ഊഞ്ഞാൽ തകർന്നുവീഴുകയായിരുന്നു. 50 അടി ഉയരത്തിൽ നിന്നും ഊഞ്ഞാൽ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിംഗ് കറങ്ങുന്നതും പതുക്കെ കയറുന്നതും കാണാം. ശേഷം മുകളിൽ പോയി കറങ്ങുന്നത് കാണാം പെട്ടെന്നാണ് അത് സംഭവിച്ചത് അതായത് പതുക്കെ സ്വിംഗ് താഴേക്ക് ഇറക്കുന്നതിന് പകരം ഒറ്റയടിക്ക് അത് താഴെ വന്ന് വീഴുകയായിരുന്നു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൊഹാലിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 9:15 ഓടെയായിരുന്നു സംഭവം.
10 persons, including children and women, were injured when a high-rise spinning joyride broke down and fell at the Dashera Ground, Phase-8 in Mohali. @ndtv pic.twitter.com/jus2JVc4X9
— Mohammad Ghazali (@ghazalimohammad) September 4, 2022
Also Read: Viral Video: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ
താഴെ വന്നു വീണ ആഘാതത്തിൽ പലരും കസേരയിൽ നിന്ന് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഊഞ്ഞാൽ വലിയ ശബ്ദത്തോടെയാണ് പൊട്ടിവീണത്. ഇതുകണ്ട് പരിഭ്രാന്തരായ കാണികൾ ചിതറിയോടുന്നതും നിങ്ങൾക്ക് കാണാം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചതെന്നും സെപ്തംബര്‍ നാല് വരെ മാത്രം നടത്താന്‍ അനുവാദമുണ്ടായിരുന്ന മേള സംഘാടകര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാൽ സംഘാടകർക്ക് സെപ്തംബർ 4 വരെ മേള സംഘടിപ്പിക്കാൻ അനുമതിയുണ്ടായിരുന്നു പക്ഷെ സമയപരിധി നീട്ടുന്നത് അറിയിക്കുന്ന ഒരു ബോർഡ് സ്ഥലത്ത് സ്ഥാപിച്ചിരുന്നുവെന്നും അതിൽ സെപ്റ്റംബർ 11 സമയപരിധിയായി സൂചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Also Read: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!
സംഭവത്തിൽ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഹർസിമ്രാൻ സിംഗ് ബാൽ അറിയിച്ചു. മേളയിൽ ആംബുലൻസുകളൊന്നും ഉണ്ടായിരുന്നില്ലയെന്നും സംഘാടകരുടെ ഭാഗത്തുനിന്ന് ചില അശ്രദ്ധയുണ്ടായതായും പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...