Viral Video | 'മോണിക്ക ഓ മൈ ഡാർലിംഗ്', വൈറലായി റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിൽ ഇന്ത്യൻ നേവി ബാൻഡ്

ഇന്ത്യൻ നാവികസേനാംഗങ്ങളുടെ ബാൻഡ് യൂണിഫോം ധരിച്ച് റൈഫിളുകൾ പിടിച്ച് ബോളിവുഡ് ഗാനത്തിൽ വിജയ് ചൗക്കിൽ പരേഡ് മാർച്ചിനായി പരിശീലിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 03:59 PM IST
  • റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
  • കാരവൻ എന്ന സിനിമയിലെ പിയാ തു അബ് തോ ആജയുടെ (മോണിക്ക, ഓ മൈ ഡാർലിംഗ്) ഈണത്തിനൊപ്പം നീങ്ങുന്ന നേവി ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
  • 2.25 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ഇതുവരെ 3.46 ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു.
Viral Video | 'മോണിക്ക ഓ മൈ ഡാർലിംഗ്', വൈറലായി റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിൽ ഇന്ത്യൻ നേവി ബാൻഡ്

ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി രാജ്പഥിൽ റിഹേഴ്സലുകൾ പുരോഗമിക്കുകയാണ്. റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. MyGovIndia എന്ന കേന്ദ്രസർക്കാരിന്റെ പേജിലാണ് ശനിയാഴ്ച വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

ഇന്ത്യൻ നാവികസേനാംഗങ്ങളുടെ ബാൻഡ് യൂണിഫോം ധരിച്ച് റൈഫിളുകൾ പിടിച്ച് ബോളിവുഡ് ഗാനത്തിൽ വിജയ് ചൗക്കിൽ പരേഡ് മാർച്ചിനായി പരിശീലിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 1967-ൽ പുറത്തിറങ്ങിയ കാരവൻ എന്ന സിനിമയിലെ ആർ ഡി ബർമനും ആശാ ഭോസ്‌ലെയും ചേർന്ന് ആലപിച്ച പ്രശസ്ത ഗാനമായ പിയാ തു അബ് തോ ആജയുടെ (മോണിക്ക, ഓ മൈ ഡാർലിംഗ്) ഈണത്തിനൊപ്പം നീങ്ങുന്ന നേവി ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിനിടെ, ഇന്ത്യൻ നേവി ബാൻഡ് ആഹ്ലാദത്തോടെ ഗാനം ആലപിക്കുന്നതും കാണാം.

Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!  

2.25 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ഇതുവരെ 3.46 ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. സായുധ സേനയുടെ ഈ അതിശയിപ്പിക്കുന്ന കവർ സോം​ഗ് തീർച്ചയായും നിങ്ങൾക്ക് ആവേശം നൽകും.

Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

“എന്തൊരു കാഴ്ച! ഈ വീഡിയോ തീർച്ചയായും നിങ്ങളെ ഞെട്ടിക്കും!? 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഞങ്ങളോടൊപ്പം സാക്ഷിയാകാൻ നിങ്ങൾ തയ്യാറാണോ? ഇ-സീറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News