Monkey Viral Video: ശരിക്കും ഇഞ്ചി കടിച്ച കുരങ്ങനെ കണ്ടിട്ടുണ്ടോ? വീഡിയോ കണ്ട് നോക്കൂ

Viral Video: ഇഞ്ചി കടിച്ച കുരങ്ങൻ എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ കണ്ടു. രസകരമായ വീഡിയോ കണ്ട് നോക്കൂ...  

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 11:04 AM IST
  • ഒരു കുരങ്ങൻ ഇഞ്ചി തിന്നുന്നത് ചിലപ്പോൾ നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല.
  • ഇവിടെ ഒരാൾ ഒരു കുരങ്ങന് ഇഞ്ചി നൽകി കൊണ്ട് അതിന്റെ റിയാക്ഷൻ റെക്കോർഡ് ചെയ്യുകയാണ്.
  • ഇത് തിന്നാൻ ശ്രമിച്ച കുരങ്ങന്റെ അവസ്ഥ കണ്ടാൽ ശരിക്കും ചിരിച്ചു പോകും.
Monkey Viral Video: ശരിക്കും ഇഞ്ചി കടിച്ച കുരങ്ങനെ കണ്ടിട്ടുണ്ടോ? വീഡിയോ കണ്ട് നോക്കൂ

Viral Video Of Monkey eating ginger: സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോകൾ വൈറലാകുന്നത് നമ്മൾ കാണാറുണ്ട്. രസകരമായ, ചിരിയുണർത്തുന്ന വീഡിയോകളാണ് പലപ്പോഴും വേ​ഗം വൈറലാകുന്നത്. പ്രായഭേദമന്യേ ഇത്തരം വീഡിയോകൾ കാണാൻ ആളുകൾക്ക് ഇഷ്ടമാണ്. സാധാരണയായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന വാർത്തകളും ഫോട്ടോകളും വീഡിയോകളും എപ്പോഴും ട്രെൻഡിംഗാണ്. നമ്മളെ അത്ഭുതപ്പെടുത്തുന്നതും, ചിരിപ്പിക്കുന്നതുമൊക്കെയായി നിരവധി വീഡിയോകളുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്കാണ് കാഴ്ചക്കാർ കൂടുതൽ.

അത്തരത്തിൽ ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇഞ്ചി കടിച്ച കുരങ്ങൻ എന്നൊരു പദപ്രയോ​ഗം നമുക്കിടയിലുണ്ട്. ആളുകളുടെ എക്സ്പ്രെഷനുകൾ കണ്ടാണ് ഈ പ്രയോ​ഗം പലപ്പോഴും നമ്മൾ ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ശരിക്കും ഇഞ്ചി കടിച്ച കുരങ്ങന്റെ റിയാക്ഷൻ എന്തായിരിക്കും? ആരെങ്കിലും അത് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലാത്തവർക്കായി ഇതാ വീഡിയോ ഇവിടെ കൊടുക്കുന്നു.

ഒരു കുരങ്ങൻ ഇഞ്ചി തിന്നുന്നത് ചിലപ്പോൾ നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. ഇവിടെ ഒരാൾ ഒരു കുരങ്ങന് ഇഞ്ചി നൽകി കൊണ്ട് അതിന്റെ റിയാക്ഷൻ റെക്കോർഡ് ചെയ്യുകയാണ്. ഇത് തിന്നാൻ ശ്രമിച്ച കുരങ്ങന്റെ അവസ്ഥ കണ്ടാൽ ശരിക്കും ചിരിച്ചു പോകും. 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read: Elephant Viral Video: ആന ‍ഡ്രംസ് വായിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. 2021ൽ പങ്കുവെച്ച വീഡിയോയാണിത്. മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. 31k ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ഈ വീഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News