Viral Video: വിവാഹത്തിന് വളർത്തുനായക്കൊപ്പം വരന്റെ കിടിലൻ എൻട്രി, വീഡിയോ വൈറൽ

Viral Video:  വിവാഹത്തിന് എന്തെല്ലാം പുതുമകൾ കൊണ്ടുവരാം എന്ന് ആലോചിച്ച് ഓരോ കാര്യങ്ങളും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ.  

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 01:58 PM IST
  • വിവാഹ വേദിയിലേക്കുള്ള എൻട്രി ​ഗംഭീരമാക്കണമെന്ന് വധൂവരന്മാർ ആ​ഗ്രഹിക്കുന്നു.
  • അതിലൂടെ വിവാഹത്തിന് എത്തിയിരിക്കുന്ന അതിഥികളുടെ മാത്രമല്ല സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയും അവർ ആകർഷിക്കുന്നു.
  • വീഡിയോയിൽ വരൻ തന്റെ വളർത്തുനായയ്‌ക്കൊപ്പം ബൈക്കിൽ വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നത് കാണാം.
Viral Video: വിവാഹത്തിന് വളർത്തുനായക്കൊപ്പം വരന്റെ കിടിലൻ എൻട്രി, വീഡിയോ വൈറൽ

Viral Marriage Video: സോഷ്യൽ മീഡിയയിൽ വരുന്ന നിരവധി വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മൃ​ഗങ്ങളുടെ വീഡിയോ, രസകരമായ കല്യാണ വീഡിയോകൾ തുടങ്ങിയവ ആളുകൾക്ക് കാണാൻ കൗതുകമുള്ളവയാണ്. ചില കല്യാണ വീഡിയോകൾ കണ്ട് നമ്മൾ പലപ്പോഴും അമ്പരന്ന് പോകാറുണ്ട്. ഓരോയിടത്തും വ്യത്യസ്തമായ രീതിയിലാണല്ലോ വിവാഹ ചടങ്ങുകൾ ഒക്കെ നടക്കുക. മിക്ക വിവാഹ ചടങ്ങുകളിലും ചില വിനോദങ്ങൾ നിറഞ്ഞവയുണ്ടാകും. അത്തരത്തിൽ വിവാഹവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. 

ഡാൻസ് കളിച്ചും കുതിരപ്പുറത്ത് ഏറിയും അങ്ങനെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്ത് വരനും വധുവും ഒക്കെ വരുന്നതിന്റെ വീഡിയോകൾ വൈറലാകാറുണ്ട്. പുതുമകൾ നിറഞ്ഞ വിവാഹങ്ങളാണ് ഇപ്പോൾ ഏറെയും. അങ്ങനെ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

Also Read: VIral Video : ഹുക്ക വലിച്ച് വരനും വധുവും കാണിച്ച കുസൃതി; അന്തം വിട്ട് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

 

വിവാഹ വേദിയിലേക്കുള്ള എൻട്രി ​ഗംഭീരമാക്കണമെന്ന് വധൂവരന്മാർ ആ​ഗ്രഹിക്കുന്നു. അതിലൂടെ വിവാഹത്തിന് എത്തിയിരിക്കുന്ന അതിഥികളുടെ മാത്രമല്ല സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയും അവർ ആകർഷിക്കുന്നു. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ വരൻ തന്റെ വളർത്തുനായയുമായി വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിക്കുന്നു. വരന്റെ ഈ വിചിത്ര വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ കാണാം...

വീഡിയോയിൽ വരൻ തന്റെ വളർത്തുനായയ്‌ക്കൊപ്പം ബൈക്കിൽ വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നത് കാണാം. ബൈക്കിൽ നായയുമായി ഗ്രാൻഡ് എൻട്രി നടത്തുന്ന വരന്റെ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ്ങ്. ലാബ്രഡോർ ഇനത്തിൽ പെട്ടതാണ് ഈ വളർത്തു നായ. കല്യാണത്തിനായ നായയെ ഭം​ഗിയുള്ള വസ്ത്രവും ധരിപ്പിച്ചിട്ടുണ്ട്.

supremebakarwadi എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 19 ലക്ഷത്തിലധികം ഉപയോക്താക്കൾ വീഡിയോ കാണുകയും 2.5 ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. വിഡിയോയ്ക്ക് അനുകൂലമായ കമന്റുകളാണ് ആളുകൾ രേഖപ്പെടുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News