Viral Video: ആക്രമിക്കാന്‍ വന്ന സിംഹത്തെ കുടഞ്ഞെറിയുന്ന കാട്ടുപോത്ത്...!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ  നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 06:36 PM IST
  • എളുപ്പത്തില്‍ കീഴടക്കി ഇരയാക്കാം എന്ന് കരുതി സിംഹം കാട്ടുപോത്തിനെ ആക്രമിക്കുകയാണ്. എന്നാല്‍, സിംഹം വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.
  • സിംഹം പോത്തിനെ ആക്രമിക്കാന്‍ തരം പാര്‍ക്കുന്നതിനിടെ മറ്റൊരു കാട്ടുപോത്ത് സിംഹത്തെ ആക്രമിക്കുകയാണ്.
Viral Video: ആക്രമിക്കാന്‍ വന്ന സിംഹത്തെ കുടഞ്ഞെറിയുന്ന കാട്ടുപോത്ത്...!! വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ  നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

സിംഹത്തെ അതിന്‍റെ ശക്തിയും ചടുലതയും കാരണം കാടിന്‍റെ  രാജാവായി കണക്കാക്കുന്നു. സിംഹത്തിന്‍റെ മുന്നിൽ പിടിച്ചു നില്‍ക്കാന്‍ ധൈര്യം കാട്ടുന്ന മൃഗങ്ങൾ വളരെ കുറവാണ്. സിംഹങ്ങൾ എപ്പോഴും മറ്റ് മൃഗങ്ങളെ ആക്രമിക്കുന്നതായി കാണാം. അത്തരത്തിലുള്ള ഒരു വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.  

എളുപ്പത്തില്‍ കീഴടക്കി ഇരയാക്കാം എന്ന് കരുതി സിംഹം കാട്ടുപോത്തിനെ ആക്രമിക്കുകയാണ്. എന്നാല്‍, സിംഹം വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന ഈ വീഡിയോയിൽ തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് കാണുന്നത്. ഇവിടെ കാട്ടുപോത്ത് സിംഹത്തെ വളരെയെളുപ്പം കീഴടക്കുകയാണ്.

Also Read: Viral Video: വരണമാല്യം അണിയിക്കല്‍ ചടങ്ങിനിടെ 'ഊ ആണ്ടവ' നൃത്തം ചെയ്ത് വധൂവരന്മാര്‍..!! വീഡിയോ വൈറല്‍

വീഡിയോ കാണാം:-

 

 
വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയില്‍  കാട്ടിൽ ചില പോത്തുകൾ വിശ്രമിക്കുന്നത് കാണാം. അപ്പോഴാണ് അവിടെയ്ക്ക് ഒരു സിംഹം എത്തുന്നത്‌.  സിംഹം പോത്തിനെ ആക്രമിക്കാന്‍ തരം പാര്‍ക്കുന്നതിനിടെ മറ്റൊരു കാട്ടുപോത്ത് സിംഹത്തെ ആക്രമിക്കുകയാണ്. സിംഹത്തെ തന്‍റെ കൊമ്പില്‍ കോര്‍ത്തെടുത്ത് കാട്ടുപോത്ത് എറിയുകയാണ്. ഒരുതവണ ആക്രമിച്ചശേഷം വീണ്ടും സിംഹത്തെ വീണ്ടും തന്‍റെ കൊമ്പില്‍ കോര്‍ത്ത് എറിയുകയാണ് കാട്ടുപോത്ത്...!! ഇതോടെ നില പരുങ്ങലിലായ സിംഹം ജീവനും കൊണ്ട് ഓടി രക്ഷപെടുകയാണ്....  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഈ വീഡിയോ വൈറലാകാൻ തുടങ്ങി.

Also Read: Viral Video: വെള്ളത്തിനടിയിൽ വേട്ടയാടുന്ന പുള്ളിപ്പുലി..! അപൂർവ്വ വീഡിയോ വൈറലാകുന്നു
  
അതേസമയം, ഇങ്ങനെയൊരു സംഭവം സാധാരണമല്ല. കാട്ടുപോത്തിന്‍റെയും  സിംഹത്തിന്‍റെയും ഈ വീഡിയോയിൽ കാണുന്നത് സാധാരണയില്‍നിന്നും തികച്ചും  വിപരീതമാണ്. എന്നാൽ ഈ വീഡിയോയിലെ കാട്ടുപോത്തിന്‍റെ ദേഷ്യം കാണേണ്ടതാണ്. 

വൈൽഡ്_അനിമൽസ്_ക്രിയേഷൻ  (wild_animals_creation) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിക്കുറിപ്പിൽ പോത്തിനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്.  സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോയ്ക്ക്  വൻ പ്രതികരണമാണ് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News