Viral Video: വരണമാല്യം അണിയിക്കല്‍ ചടങ്ങിനിടെ 'ഊ ആണ്ടവ' നൃത്തം ചെയ്ത് വധൂവരന്മാര്‍..!! വീഡിയോ വൈറല്‍

അല്ലു അർജുനും രശ്മിക മന്ദാനയും തകര്‍ത്തഭിനയിച്ച  പുഷ്പ: ദി റൈസ് ഇന്ത്യയിൽ ഒരു ഗംഭീര വിജയമായി മാറിയിരിക്കുകയാണ്. ഗാനങ്ങളും  അതിലെ ഉജ്ജ്വലമായ സംഭാഷണങ്ങളുംകൊണ്ട് ചിത്രം  ആരാധകര്‍ക്കിടെയില്‍ വന്‍ തരംഗമാണ്  സൃഷ്ടിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 04:04 PM IST
  • പരസ്പരം വരണമാല്യം അണിയിച്ചശേഷം ഈ ദമ്പതികൾ സന്തോഷത്തോടെ ഊ അണ്ടവ ഗാനത്തിന് ചുവടുവയ്ക്കുകയാണ്.
Viral Video: വരണമാല്യം അണിയിക്കല്‍ ചടങ്ങിനിടെ  'ഊ ആണ്ടവ' നൃത്തം ചെയ്ത് വധൂവരന്മാര്‍..!! വീഡിയോ വൈറല്‍

Viral Video: അല്ലു അർജുനും രശ്മിക മന്ദാനയും തകര്‍ത്തഭിനയിച്ച  പുഷ്പ: ദി റൈസ് ഇന്ത്യയിൽ ഒരു ഗംഭീര വിജയമായി മാറിയിരിക്കുകയാണ്. ഗാനങ്ങളും  അതിലെ ഉജ്ജ്വലമായ സംഭാഷണങ്ങളുംകൊണ്ട് ചിത്രം  ആരാധകര്‍ക്കിടെയില്‍ വന്‍ തരംഗമാണ്  സൃഷ്ടിച്ചത്. 

സിനിമയുടെ ക്രേസ് അടുത്തെങ്ങും ഇല്ലാതാകാൻ സാധ്യതയില്ലെന്നാണ് ശ്രീവല്ലി, ഊ അണ്ടവ, സാമി എന്നീ ഗാനങ്ങള്‍ നേടിയ പ്രചാരം തെളിയിക്കുന്നത്. ശ്രീവല്ലി, ഊ അണ്ടവ, സാമി എന്നിവയിൽ ആളുകൾ ഡാൻസ് റീലുകൾ സൃഷ്ടിച്ചുകൊണ്ടും അല്ലു അർജുന്‍റെ ഡയലോഗുകൾക്ക് ചുണ്ടനക്കിയും  പുഷ്പ സിനിമ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.  

Also Read: Viral Video: ഈ ടാപ്പ് തുറന്നാല്‍ കിട്ടും നല്ല ചൂട് ചായ...!! വീഡിയോ വൈറല്‍

ശ്രീവല്ലി, ഊ അണ്ടവ, സാമി എന്നീ ഗാനങ്ങള്‍ യുവാക്കളുടെ ഇടയില്‍ തരംഗം  സൃഷ്ടിച്ചിരിയ്ക്കുകയാണ്.  ഇപ്പോഴിതാ, സോഷ്യൽ മീഡിയ ഉപയോക്താക്കളെ സന്തോഷിപ്പിച്ചുകൊണ്ട് ഒരു വിവാഹ വീഡിയോ വൈറകുകയാണ്. മഹാരാഷ്ടയില്‍നിന്നുള്ള ദമ്പതികളാണ്  വീഡിയോയിലെ താരങ്ങള്‍.  

പരസ്പരം വരണമാല്യം അണിയിച്ചശേഷം   ഈ ദമ്പതികൾ സന്തോഷത്തോടെ ഊ അണ്ടവ ഗാനത്തിന് ചുവടുവയ്ക്കുകയാണ്....!!  ഈ വീഡിയോ  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

വീഡിയോ കാണാം:-

വീഡിയോയിൽ, വധൂവരന്മാർ പരമ്പരാഗത മഹാരാഷ്ട്ര രീതിയിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. അവര്‍ വരണമാല്യ ചടങ്ങിനിടെയാണ് നൃത്തം ചെയ്യുന്നത്. ഒപ്പം അവരുടെ  സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നതോടെ ആകർഷകമായ ഒരു ഗ്രൂപ്പ് നൃത്തം അരങ്ങേറി.  ആനന്ദത്തോടെ  ഊർജ്ജസ്വലരായി പാട്ടിനൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുകയാണ് എല്ലാവരും...  

വധൂവരന്മാരുടെ ഈ വീഡിയോ  ഇതുവരെ 3,32,277 ലൈക്കുകൾ ലഭിച്ചിട്ടുണ്ട്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News