Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ

Dog Slap Man Video: വീഡിയോ കണ്ടാൽ നിങ്ങളും പറയും നായയെക്കാൾ ബുദ്ധിയുള്ള ഒരു മൃഗം വേറെയില്ലെന്ന്.  നായ തന്റെ ഉടമയുടെ മകനെ പാഠം പഠിപ്പിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.

Written by - Ajitha Kumari | Last Updated : Feb 12, 2022, 12:03 PM IST
  • ഉടമയുടെ മകൻ ഭക്ഷണം വലിച്ചെറിഞ്ഞു
  • രണ്ടെണ്ണം കൊടുത്ത് മര്യാദ പഠിപ്പിച്ച് നായ
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ

Viral Video: നായയെ (Dog Video) പൊതുവെ വളരെ ബുദ്ധിയുള്ള മൃഗമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ഇവയ്ക്ക് മനുഷ്യരുമായും അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ടുതന്നെയാണ് നായകളെ ആളുകൾ വീടുകളിൽ വളർത്തുന്നത്. 

Also Read: Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ

ഇപ്പോഴിതാ നായയുമായി ബന്ധപ്പെട്ട രസകരമായ വീഡിയോ (Viral Video) സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ കാണുമ്പോൾ നിങ്ങളും പറയും നായയെക്കാൾ ബുദ്ധിയുള്ള ഒരു മൃഗം വേറെയുണ്ടാവില്ലയെന്ന്. 

Also Read: Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!

വൈറലാകുന്ന വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും നായ തന്റെ യജമാനത്തിയുടെ മകനെ ഒരു പാഠം പഠിപ്പിക്കുന്നത്.  ഈ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും അവർ ലൈക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ ഒരു സോഫയിൽ വീട്ടുടമയും വളർത്തുനായയും ഇരിക്കുന്നത് കാണാം. ഒപ്പം ഉടമയുടെ മകനും ഇരിപ്പുണ്ട്.

Also Read: Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

അമ്മയും മകനും എന്തോ കഴിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും. പെട്ടെന്നാണ് ആ അമ്മ തന്റെ മകന് എന്തോ ആഹാരമെടുത്ത് (ഇലക്കറിയാണെന്ന് തോന്നുന്നു)  പാത്രത്തിൽ ഇട്ടുകൊടുത്തത്.  ഇതുകണ്ട നായ ചെയ്ത പണിയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയത്. ഭക്ഷണം താഴെയിട്ട ഉടമയുടെ മകന്റെ രീതികണ്ട് ദേഷ്യം വന്ന നായ ആദ്യം അവന്റെ കയ്യിൽ പിടിച്ചശേഷം കൊടുത്ത് രണ്ടെണ്ണം തലയ്ക്കിട്ട്.  വീഡിയോ കാണാം...

 

Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

നായയ്ക്ക് ഉടമയുടെ മകന്റെ ഈ പെരുമാറ്റം തീരെ ഇഷ്ടപ്പെട്ടില്ല. ഭക്ഷണം എടുത്ത് മേശപ്പുറത്ത് ഇട്ടപ്പോൾ ആദ്യം അവന്റെ കയ്യിൽ പിടിച്ച നായ അവൻ എന്നിട്ടും ഭക്ഷണം തിരികെ എടുക്കാത്തനിനാലാണ് അടികൊടുത്തത്.  രണ്ടെണ്ണം കിട്ടിയപ്പോൾ മിണ്ടാതെ ഭക്ഷണം തിരികെ എടുത്ത് കഴിക്കാൻ തുടങ്ങുന്നതും നിങ്ങൾക്ക് വീഡിയോയിൽ (Viral Video) കാണാൻ കഴിയും.   

Also Read: Viral Video: യുവതി പാമ്പിനെ പിടിക്കുന്ന രീതി കണ്ടാൽ നിങ്ങൾ ഞെട്ടും..!

goldensfriend എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ (Viral Video) പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ ഒരു ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News