Viral Video: സിംഹക്കൂട്ടിലേയ്ക്ക് വെറുതെ ഒന്ന് കൈയിട്ടതേയുള്ളൂ..!! യുവാവിന് സംഭവിച്ചത്... വീഡിയോ വൈറല്‍

ശക്തനായ വ്യക്തിയോ മൃഗമോ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ, ഏത് നടപടിയും വിവേകത്തോടെ ചെയ്യണം. അത്തരമൊരു സാഹചര്യത്തിൽ, ഒരു ചെറിയ അശ്രദ്ധയ്ക്കുപോലും  ചിലപ്പോള്‍ വലിയ വില നല്‍കേണ്ടതായി വരും.  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ  നല്‍കുന്ന പാഠമാണ് ഇത്.   

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 12:54 PM IST
  • മൃഗശാലയിൽ പോയ ഒരാൾ കാട്ടിയ ചെറിയ അശ്രദ്ധ വരുത്തി വച്ചത് വലിയ അപകടമാണ്.
  • കൂട്ടിലടയ്ക്കപ്പെട്ട സിംഹത്തിനോപ്പം രസിച്ച യുവാവിന് സംഭവിച്ചത് കണ്ടാല്‍ നിങ്ങളും ഭയന്നുപോകും.
Viral Video: സിംഹക്കൂട്ടിലേയ്ക്ക് വെറുതെ ഒന്ന് കൈയിട്ടതേയുള്ളൂ..!! യുവാവിന് സംഭവിച്ചത്... വീഡിയോ വൈറല്‍

Viral Video: ശക്തനായ വ്യക്തിയോ മൃഗമോ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ, ഏത് നടപടിയും വിവേകത്തോടെ ചെയ്യണം. അത്തരമൊരു സാഹചര്യത്തിൽ, ഒരു ചെറിയ അശ്രദ്ധയ്ക്കുപോലും  ചിലപ്പോള്‍ വലിയ വില നല്‍കേണ്ടതായി വരും.  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ  നല്‍കുന്ന പാഠമാണ് ഇത്.   

മൃഗശാലയിൽ പോയ ഒരാൾ കാട്ടിയ ചെറിയ അശ്രദ്ധ വരുത്തി വച്ചത് വലിയ അപകടമാണ്. കൂട്ടിലടയ്ക്കപ്പെട്ട സിംഹത്തിനോപ്പം രസിച്ച യുവാവിന് സംഭവിച്ചത് കണ്ടാല്‍ നിങ്ങളും  ഭയന്നുപോകും. 

Also Read: Viral Video: ഇതൊക്കെ നിസാരം... കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ അനായാസം പിടികൂടുന്ന യുവാവ്‌...!! വീഡിയോ വൈറല്‍

കാട്ടിലായാലും കൂട്ടിലായാലും സിംഹം  സിംഹം  തന്നെ... ഏറെ അപകടകാരി.  കൂട്ടിലടയ്ക്കപ്പെട്ട  സിംഹത്തിന്‍റെയടുത്തേയ്ക്ക്  ഒരു യുവാവ്‌ നടന്നടുക്കുന്നത് വീഡിയോയില്‍ കാണാം. അത് വരെ എല്ലാം ഭംഗിയായിരുന്നു.  താന്‍ കൂട്ടിലടയ്ക്കപ്പെട്ട, കാട്ടിലെ രാജാവിന്‍റെ  മുന്നിലാണ് നിൽക്കുന്നതെന്ന് ഒരു പക്ഷെ അയാള്‍ മറന്നിട്ടുണ്ടാകണം. അടുത്ത നിമിഷം എന്ത് സംഭവിക്കും? ആ വ്യക്തിക്ക് യാതൊരു പിടിയുമില്ലായിരുന്നു....

Also Read: Viral Video: ഒന്ന് തമാശ കാണിച്ചതാ, പിന്നെ സംഭവിച്ചത്..!

തമാശയ്ക്ക് അയാള്‍ സിംഹക്കൂട്ടിൽ കൈ വയ്ക്കുന്നു. അടുത്ത നിമിഷം സിംഹം ആ വ്യക്തിയെ ആക്രമിക്കുന്നു, സിംഹത്തിന്  ആ വ്യക്തിയുടെ കൈ വായ്ക്കുള്ളിലാക്കാന്‍ ഒരി നിമിഷം പോലും വേണ്ടിവന്നില്ല....!!  എത്ര ശ്രമിച്ചിട്ടും സിംഹത്തിന്‍റെ വായില്‍ നിന്നും കൈ വിടുവിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല.  കൂട്ടില്‍ തടവിലാക്കപ്പെട്ട സിംഹം അയാളെ പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു.  സിംഹം അയാളുടെ കൈ കൂടെക്കൂടെ  കൂട്ടിനുള്ളിലേയ്ക്ക്  വലിയ്ക്കുകയായിരുന്നു...  

വീഡിയോ കാണാം:-

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by GEO_WILD (@_geowild)

പിന്നീട് മൃഗശാല അധികൃതര്‍ എത്തിയാണ്  ഒരു വിധത്തില്‍ അയാളെ രക്ഷപെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ  ഈ വീഡിയോ ഇതിനോടകം 11 ലക്ഷത്തിലധികം പേരാണ് കണ്ടത്
ഈ അപകടകരമായ വീഡിയോ _geowildandnature.fervour എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News