Buffalo Turtle Viral Video: സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടെ വീഡിയോകളും വളരെ വേഗത്തിലാണ് വൈറലാകുന്നത്. ഇതിൽ അവരുടെ സൗഹൃദങ്ങള്‍ ഉണ്ടാകും വഴക്കുകള്‍ അങ്ങനെ അങ്ങനെ അവരെ സംബന്ധിച്ചുള്ള നിരവധി കാര്യങ്ങൾ ഉണ്ടാകും. ഇതിൽ ചില വീഡിയോകൾ സോഷ്യൽ മീഡിയ ആരാധകരെ ഞെട്ടിപ്പിക്കാറുമുണ്ട്. നിസാരകാര്യങ്ങള്‍ക്ക് പോലും പരസ്പരം വഴക്കിടുന്ന മനുഷ്യന്മാര്‍ പോലും മൃഗങ്ങളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുന്നില്‍ ചില സമയം തലകുനിച്ച് നില്‍ക്കേണ്ടി വരാറുണ്ട്.
Also Read: Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും
മനുഷ്യരെപ്പോലെ മൃഗങ്ങളും വികാര പ്രകടനവുംപരസ്പരം സഹായിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ചില സമയങ്ങളിൽ അപകട സമയത്ത് നമുക്ക് അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നായിരിക്കും സഹായം ലഭിക്കാറ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ഒരു ആമയെ രക്ഷിക്കുന്ന കാട്ട് പോത്തിന്റെ വീഡിയോയാണിത്. കമഴ്ന്ന് വീണ വീണ ആമയെ നേരെയാകാന്‍ സഹായിക്കുന്ന കാട്ടുപോത്തിനേയാണ് നിങ്ങൾ വീഡിയോയിൽ കാണുന്നത്. ഇത് ഏതോ മൃഗശാലയില്‍ നിന്നുള്ള രംഗമാണ്. വീഡിയോ കാണാം...
Buffalo helps out turtle that's been flipped over pic.twitter.com/qVBcaPeEbU
— Crazy Clips (@crazyclipsonly) January 18, 2024
ഈ വീഡിയോ @crazyclipsonly എന്ന എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. കാട്ടുപോത്തിനെ കണ്ടാൽ ഇത്രയും മനസ്സലിവുണ്ടെന്ന് നമുക്ക് തോന്നുന്നില്ലയെങ്കിലുംആള്‍ ഒരു പാവമാണെന്ന് ഈ വീഡിയോ കാണുമ്പൊൾ നമുക്ക് തോന്നും. മറിഞ്ഞു വീണ ആമയെ വളരെ കഷ്ടപ്പെട്ടാണ് കാട്ടുപോത്ത് തിരിച്ചിടുന്നത്. അതിനായി മുന്‍ കാലുകളില്‍ മുട്ട് കുത്തി നിന്ന് കൊമ്പ് കൊണ്ടാണ് ആമയെ കാട്ടു പോത്ത് സഹായിക്കുന്നത്. ഇത് കണ്ട് അവിടെ നിന്ന മൃഗശാലയിലെ സന്ദര്‍ശകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ ആമയെ തിരിച്ചിട്ട ശേഷം കാട്ടുപോത്ത് ഒരു 'സ്റ്റൈലൻ വാക് 'നടത്തുന്നതും വീഡിയോയില്‍ കാണാൻകഴിയും. ഈ വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി ലൈക്‌സും വ്യൂസും കിട്ടിയിട്ടുണ്ട്. വീഡിയോ ശരിക്കും വൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.