Viral Video: ആകസ്മികമായി വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ് ..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ പെരുമ്പാമ്പ് പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്.  ഏതാണ്ട് 25 അടി ഓളം നീളമുള്ള ഈ പെരുമ്പാമ്പിനെ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടിപ്പോകും.  

Written by - Ajitha Kumari | Last Updated : May 2, 2022, 01:48 PM IST
  • ആകസ്മികമായി വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ്
  • ഏതാണ്ട് 25 അടി ഓളം നീളമുള്ള ഈ പെരുമ്പാമ്പിനെ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടിപ്പോകും
Viral Video: ആകസ്മികമായി വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ് ..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video:  ഒന്ന് ആലോചിച്ചു നോക്കൂ.. നിങ്ങൾ നിങ്ങളുടെ വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അതിഥിയെപ്പോലെ ഒരു ഭീമൻ പെരുമ്പാമ്പ് നിങ്ങളുടെ വീട്ടിൽ കയറി വന്നാൽ?  എന്തായിരിക്കും നിങ്ങൾ ചെയ്യുക എന്നത് സങ്കൽപ്പിക്കാൻ കഴിയുമോ.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: Viral Video: 'ശ്രീവല്ലി' ഗാനത്തിന് ചുവടുവച്ച് വധുവിന്റെ ഹൃദയം കീഴടക്കി വരൻ

ഏതാണ്ട് 25 അടിയോളം നീളവും ഭീമനുമായ ഒരു പെരുമ്പാമ്പുമായി ബന്ധപ്പെട്ടതാണ് വീഡിയോ.  അതും അത് പെട്ടെന്ന് വീട്ടിനുള്ളിലേക്ക് കടന്നതാണ് സംഭവം.  ഇതൊക്കെ കണ്ടുനിന്ന ഒരു വ്യക്തറ്റി തന്റെ ക്യാമറയിൽ പകർത്തിയ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read: Viral Video: പെരുമ്പാമ്പിനെ തോളിലേറ്റി നൃത്തം ചെയ്ത് യുവാവ്

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഇരുപത്തിയഞ്ചടിയോളം നീളമുള്ള ഒരു പെരുമ്പാമ്പ് സാവധാനം ഒരു വീട്ടിലേക്ക് കയറുന്നത്. ആദ്യം ഈ പെരുമ്പാമ്പ് ഇഴഞ്ഞുവന്ന് പടിക്കെട്ടിലൂടെ കോണിപ്പടിയിൽ സൂക്ഷിച്ചിരിക്കുന്ന മിനറൽ വാട്ടർ ബോട്ടിലിനെ നീക്കിയാണ് വീട്ടിലേക്ക് കടന്നത്. അത് നിങ്ങൾക്ക് വീഡിയോയിൽ കാണാം. 

Also Read: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും 

കൂറ്റൻ പെരുമ്പാമ്പ് വീടിനുള്ളിലേക്ക് കയറുന്നത് കണ്ടാൽ കാണുന്നവർ ശരിക്കും ഞെട്ടും സംശയമില്ല.  പൊതുവെ പാമ്പ് എന്ന് കേൾക്കുമ്പോൾ പേടിയുള്ളവർക്ക് ഈ വീഡിയോ കാണുന്നത് ബോധം നഷ്ടപ്പെടാനും സാധ്യതയുണ്ട്. വീഡിയോ കാണാം...

 

വൈറലാകുന്ന ഈ വീഡിയോ helicopter_yatra എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  ഈ വീഡിയോയ്ക്ക് ഇതുവരെ 153k വ്യൂസും മൂവായിരത്തിലേറെ ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്.  മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News