Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..!

Viral Video: വെള്ളത്തിൽ മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കണ്ടവർ വീണ്ടും വീണ്ടും വീഡിയോ കാണുകയാണ്.   

Written by - Ajitha Kumari | Last Updated : Apr 26, 2022, 11:14 AM IST
  • പെരുമ്പാമ്പും മുതലയും നേർക്കുനേർ
  • മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
  • വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്
Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..!

Viral Video: ലക്ഷക്കണക്കിന് വന്യമൃഗങ്ങളുടെ വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് ലോകം. ഇതിൽ മൃഗങ്ങൾ തമ്മിലുള്ള പോരാട്ടവും ഉൾപ്പെടും.  ചില സമയത്ത് ഇവിടെ കാണുന്ന വീഡിയോ കണ്ടാൽ നമ്മൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോകും.  

Also Read: Viral Video: രാജവെമ്പാലയ്‌ക്കൊപ്പം മസ്തിയടിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..!

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). അത് മറ്റൊന്നുമല്ല പെരുമ്പാമ്പും ഭീമൻ മുതലയുമായുള്ള ഒരു കിടിലം പോരാട്ടമാണ്.  വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  വെള്ളത്തിനടിയിൽ ഇരയെ കാത്തിരിക്കുന്ന മുതലയെ.   അപ്പോഴാണ് ഇതൊന്നും അറിയാതെ ഏതാണ്ട് പത്തടിയോളം നീളമുള്ള ഒരു പെരുമ്പാമ്പ് വെള്ളത്തിലൂടെ പാഞ്ഞുവരുന്നത്. പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.

വെള്ളത്തിലൂടെ വരുന്ന പെരുമ്പാമ്പിനെ കണ്ട മുതല തനിക്ക് നല്ലൊരു ഇരയെ കിട്ടി എന്ന സന്തോഷത്താൽ പെട്ടെന്ന് വിഴുങ്ങാം എന്ന ചിന്തയോടെ കാത്തിരിക്കുകയായിരുന്നു.  തന്റെ അടുത്തെത്തിയതും ഒറ്റ നിമിഷം കൊണ്ട് പെരുമ്പാമ്പിനെ തന്റെ വായ്ക്കുള്ളിലാക്കി മുതല. പക്ഷെ പിന്നെയാണ് മുതലയ്ക്ക് മനസിലായത് തനിക്ക് തെറ്റുപറ്റിയെന്നത്.

Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!

മുതല പെരുമ്പാമ്പിനെ വായിലാക്കാൻ നോക്കിയ ഉടനെ പെരുമ്പാമ്പും തിരിച്ച്  ആക്രമിക്കുകയായിരുന്നു.  പെട്ടെന്നുതന്നെ മുതലയുടെ ശരീരത്തെ ചുറ്റിവലിഞ്ഞു.  ശരിക്കും പറഞ്ഞാൽ നോക്കി നിൽക്കെ പെരുമ്പാമ്പ് മുതലയെ ചുറ്റിവലിഞ്ഞു തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നാൽ മുതലയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല സ്വയം പ്രശ്നം വരുത്തിവയ്ക്കുകയും ചെയ്തു.  വീഡിയോ കണ്ടാൽ ശരിക്കും പേടിച്ചുപോകും.   വീഡിയോ കാണാം...  

 

Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

ഇരുവരും തമ്മിലുള്ള ഈ പോരാട്ട വീഡിയോയ്ക്ക് ഇതുവരെ 13 കോടിയിലധികം വ്യൂസും 181k ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്.  . വീഡിയോയ്ക്ക് നിരവധി കമന്റുകളും വരുന്നുണ്ട്. ഈ വീഡിയോ യൂട്യൂബിൽ ojatro എന്ന പേരിലുള്ള പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News