Viral Video : 'ഞാനും ഉണ്ട് ഡാൻസ് കളിക്കാൻ' നൃത്ത സംഘത്തിനൊപ്പം ചുവട് വച്ച് നായകുട്ടി

Dog Dances Viral Video ഒരു നൃത്ത സംഘത്തിനൊപ്പം ഡാൻസ് ചുവട് വെക്കുന്ന നായകുട്ടിയുടേതാണ് വീഡിയോ. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 08:48 PM IST
  • ഒരു നൃത്ത സംഘത്തിനൊപ്പം ഡാൻസ് ചുവട് വെക്കുന്ന നായകുട്ടിയുടേതാണ് വീഡിയോ.
  • ഡാൻസ് ആവേശത്തിലാകുമ്പോൾ നായകുട്ടിയും തന്റെ മുൻകാലുകൾ ഉയർത്തി നൃത്തം ചെയ്യുന്നതാണ് വീഡിയോ
Viral Video : 'ഞാനും ഉണ്ട് ഡാൻസ് കളിക്കാൻ' നൃത്ത സംഘത്തിനൊപ്പം ചുവട് വച്ച് നായകുട്ടി

മനുഷ്യനുമായി ഏറ്റവും വേഗത്തിൽ സൗഹൃദത്തിലാകുന്ന മൃഗമാണ് നായ. മനുഷ്യരുമായി ഇടപെട്ട് അവരുടെ ജീവിതത്തിന്റെ ഭാഗമായി പെട്ടെന്ന് മാറുന്നത് കൊണ്ടാണ് പലരും തങ്ങളുടെ ഇഷ്ട വളർത്ത് മൃഗങ്ങളായി നായകുട്ടികളെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള പ്രധാന കാരണമാണ് മനുഷ്യന്റെ ദുഃഖത്തിലും സന്തോഷർത്തിലും പങ്കു ചേരാനുള്ള അവയുടെ കഴിവ് അങ്ങനെയുള്ള ഒരു നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഒരു നൃത്ത സംഘത്തിനൊപ്പം ഡാൻസ് ചുവട് വെക്കുന്ന നായകുട്ടിയുടേതാണ് വീഡിയോ. വീഡിയോയിൽ എല്ലാവരോടും താനും നൃത്തം ചെയ്യുന്നുണ്ടെന്ന് പറയുന്നത് പോലെ എല്ലാവരുടെ അരികിലേക്ക് നായകുട്ടി പോകുന്നുണ്ട്. ശേഷം നൃത്തം ചുവട് വെക്കാനായി തുടങ്ങുമ്പോൾ നായകുട്ടി അവരുടെ പിന്നിൽ വന്ന് നിൽക്കും.

ALSO READ : Viral Video: ഞാനിത് എവിടാ! കണ്ണും ഉരുട്ടി നാക്കും നീട്ടി ഈ കുട്ടിക്കുരങ്ങൻ, കൗതുകമായി വീഡിയോ

എന്നിട്ട് ഡാൻസ് ആവേശത്തിലാകുമ്പോൾ നായകുട്ടിയും തന്റെ മുൻകാലുകൾ ഉയർത്തി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ഗൗതം മേനോൻ ചിത്രം വിണ്ണെയ്താണ്ടി വരവായി എന്ന സിനിമയുടെ ഹിന്ദി റീമേക്കായ ഏക്ക് ധീവാനാ ഥായിലെ ഹോസാനാ ഗാനത്തിനൊപ്പമാണ് നായകുട്ടി നൃത്തം ചെയ്യുന്നത്. വീഡിയോ കാണാം:

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by HoodyMagic (@hoody_magic)

നർത്തകനും, മജീഷ്യനും മെന്റലിസ്റ്റുമായ ഹൂഡി മാജിക്കാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഹൂഡിയുടെ ദത്തെടുത്ത വളർത്തുന്ന നായകുട്ടിയാണ് ഇവർക്കൊപ്പം ചുവട് വച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News