Viral Video: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: അപകടകാരിയായ മൂർഖനെ നിങ്ങൾ കാട്ടിലോ വയലിലോ ഒക്കെ കണ്ടിട്ടുണ്ടാകും അല്ലെ?  എന്നാൽ ടോയ്‌ലറ്റിൽ നിന്നും മൂർഖൻ പുറത്തേക്ക് വരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോയിലൂടെ കാണാം.    

Written by - Ajitha Kumari | Last Updated : Jul 15, 2022, 05:32 PM IST
  • അപകടകാരിയായ മൂർഖനെ നിങ്ങൾ കാട്ടിലോ വയലിലോ ഒക്കെ കണ്ടിട്ടുണ്ടാകും
  • ടോയ്‌ലറ്റിൽ നിന്നും മൂർഖൻ പുറത്തേക്ക് വരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ
  • പാമ്പെന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്
Viral Video: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും

Cobra Viral Video: പാമ്പെന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്.   അതുകൊണ്ടുതന്നെ ഇവറ്റകളെ കാണാൻ സാധാരണ ആളുകൾക്ക് തീരെ താൽപര്യവുമുണ്ടാവില്ല. എന്നാൽ നാഗ്-നാഗിനിയുടെ നൃത്തം കാണാൻ പലർക്കും ഇഷ്ടമാണ് കേട്ടോ.  നമുക്ക് ഒരിക്കലും കാണാൻ പറ്റാത്തതും അല്ലെങ്കിൽ എവിടെയെങ്കിലും നടന്ന പല അത്ഭുതകരമായ വീഡിയോകളെ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ വരുന്ന വീഡിയോകളിൽ ചിലത് അത്ഭുതപ്പെടുത്തുന്നതാണെങ്കിൽ ചിലത് ഭയപ്പെടുത്തുന്നതും എന്നാൽ മറ്റു ചിലത് നമ്മുടെ കണ്ണു നനയിക്കുന്നതുമായിരിക്കും.  ഇവിടെ കൂടുതലും പാമ്പുകളെയോ അല്ലെങ്കിൽ സിംഹത്തിന്റെയോ ചിലപ്പോൾ വിവാഹ വീഡിയോ ഒക്കെ വൈറലാകാറുണ്ട്. 

Also Read: Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!

പെരുമ്പാമ്പ്, രാജവെമ്പാല എന്നിവ പോലുള്ള അപകടകാരികളായ പാമ്പുകളെ കാട്ടിലോ അല്ലെങ്കിൽ  സ്‌നേയ്ക് ഹൗസിലോ നിങ്ങൾക്ക് കാണാൻ കഴിയും.  അതുപോലെ തന്നെ വയലുകളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെ വീട്ടിനകത്ത് പതുങ്ങിയിരിക്കുന്ന പാമ്പുകളെയും നിങ്ങൾ കണ്ടിട്ടുണ്ടാകും.  എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ടോയ്‌ലറ്റിൽ പോകാൻ പോകുമ്പോൾ പെട്ടെന്ന് ഒരു മൂർഖൻ ടോയ്‌ലറ്റിൽ നിന്നും പുറത്തുവരുന്നത്.. പിന്നെ എന്തായിരിക്കും അവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?   എന്നാൽ അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...!

സംഭവത്തിന്റെ മുഴുവൻ വീഡിയോ Sarpmitra Akash Jadhav എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്, ഇത് ഗുജറാത്തിലെ ഏതോ ഗ്രാമപ്രദേശത്ത് നിന്നും ചിത്രീകരിച്ചതാണ്.  ഇവിടെ പുറത്തുള്ള ഒരു ടോയിലറ്റിലാണ് സംഭവത്തിന് കാരണമായ മൂർഖൻ ഇരുന്നത്. അതായത് ഒരു കൂറ്റൻ മൂർഖൻ ടോയ്‌ലറ്റിൽ സുഖിച്ചിരിക്കുകയാണ് .  വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും.  എന്തായാലും മൂർഖനെ ടോയ്‌ലറ്റിൽ കണ്ടയുടനെ വീട്ടുടമ ധൈര്യം സംഭരിച്ച് അതിന്റെ ഉള്ളിലേക്ക് പോയിട്ടുള്ള പൈപ്പിന്റെ മുഖം ഒരു തുണികൊണ്ട് കെട്ടിവയ്ക്കുകയും അതുപോലെ ഇത് പുറത്തിറങ്ങി വരാതിരിക്കാൻ  ടോയ്‌ലറ്റിനകത്ത് തുണി കുത്തികയറ്റുകയും ചെയ്തിരുന്നു.  വീഡിയോ കാണാം...

 

Viral Video: ആറടിയോളമുള്ള മൂർഖൻ ഇരുന്ന സ്ഥലം കണ്ടോ? മഴക്കാലമായാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ശേഷം പെട്ടെന്നുതന്നെ പാമ്പുകളെ പിടിക്കുന്ന ടീമിനെ വിവരം  അറിയിക്കുകയുമായിരുന്നു.  ശേഷം വീഡിയോയിൽ നിങ്ങൾക്ക് കാണാം എന്തൊക്കെ ബുദ്ധിമുട്ടുകൾക്ക് ശേഷമാണ് അവർ മൂർഖനെ പിടികൂടിയതെന്ന്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 17,177,314 വ്യൂസും 78k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News