ഒരു മരക്കൊമ്പിന് വേണ്ടി രാജവെമ്പാലകളുടെ കൂട്ടയിടി; ഒടുവിൽ സംഭവിച്ചത് കണ്ടോ?

ഒരു കൂട്ടം പാമ്പുകൾ ഒരു മരക്കൊമ്പിൽ ചുറ്റിക്കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 09:26 AM IST
  • രാജവെമ്പാലകളും മൂർഖൻ പാമ്പുകളും ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളാണ്
  • കടിച്ചാൽ 20 മിനിറ്റിനുള്ളിൽ ഒരാളെ കൊല്ലാൻ കഴിയുന്നത്ര വിഷമുള്ളവ
  • ഇന്ത്യയുടെ പല ഭാഗങ്ങളിലും അയൽരാജ്യങ്ങളിലും ഇവയെ സാധാരണയായി കണ്ടുവരുന്നതാണ്
ഒരു മരക്കൊമ്പിന് വേണ്ടി രാജവെമ്പാലകളുടെ കൂട്ടയിടി; ഒടുവിൽ സംഭവിച്ചത് കണ്ടോ?

മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ വളരെ രസകരമാണ്. വിവിധ മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.

മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഒരു കൂട്ടം പാമ്പുകൾ ഒരു മരക്കൊമ്പിൽ ചുറ്റിക്കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാജവെമ്പാലകളും മൂർഖൻ പാമ്പുകളും ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളാണ്. കടിച്ചാൽ 20 മിനിറ്റിനുള്ളിൽ ഒരാളെ കൊല്ലാൻ കഴിയുന്നത്ര വിഷമുള്ളവ. ഇന്ത്യയുടെ പല ഭാഗങ്ങളിലും അയൽരാജ്യങ്ങളിലും ഇവയെ സാധാരണയായി കണ്ടുവരുന്നതാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാട്ടിൽ ഒരു ചെറിയ മരക്കൊമ്പിൽ ഒരു കൂട്ടം പാമ്പുകൾ കെട്ടിപിണഞ്ഞ് കിടക്കുകയാണ്. ആ മരക്കൊമ്പിന് വേണ്ടിയാണ് ഇവർ പരസ്പരം അടികൂടുന്നത്. വീഡിയോ പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് ഈ ദൃശ്യങ്ങൾ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തത്. രാജവെമ്പാലയും മൂർഖനും ഉൾപ്പെടെ നിരവധി ഇനങ്ങളിൽപ്പെട്ട പാമ്പുകൾ ചെറിയ കൊമ്പിൽ നിൽക്കാൻ പോരാടുന്നതുപോലെ പരസ്പരം പോരടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വഴക്കിനിടെ പാമ്പുകളിൽ ഒന്ന് കൊമ്പിൽ നിന്ന് വീഴുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News