ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം വന്നതോടെ നോട്ടുകൾ മാറ്റി വാങ്ങാനുള്ള തിരക്കിലാണ് മിക്കയിടത്തും ആളുകൾ. പലരും ബാങ്കുകളിലും കടകളിലുമായി 2000 നോട്ടുകൾ മാറ്റി വാങ്ങി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് പുത്തൻ ട്രിക്കുമായി ഡൽഹിയിലെ ഒരു കടക്കാരൻ എത്തിയിരിക്കുന്നത്. സംഭവം വളരെ ലളിതമാണ് തൻറെ കടയുടെ മുൻപിലായി ഒരു ബോർഡ് അദ്ദേഹം തൂക്കി.
2000 രൂപ നോട്ടുമായി വരൂ. പകരം 2100 രൂപയുടെ ഇറച്ചിയുമായി മടങ്ങൂ എന്നായിരുന്നു ബോർഡിൽ കുറിച്ചത്. 2000 രൂപ തരൂ, ജിടിബി നഗറിലെ ശുദ്ധമായ ഇറച്ചിക്കടയായ സർദാറിൽ നിന്ന് 2100 രൂപയുടെ സാധനങ്ങൾ എടുക്കൂ” എന്ന ആകർഷകമായ സന്ദേശത്തിനൊപ്പം 2,000 കറൻസി നോട്ടുകളും പോസ്റ്ററിൽ ഒട്ടിച്ചിരുന്നു. സംഭവം എന്തായാലും അധികം താമസിക്കാതെ വൈറലായി.നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തു.
ALSO READ : Tirur Hotel Owner Murder: ഷിബിലിക്കെതിരെ ഫർഹാന 2021ൽ പോക്സോ കേസ് നൽകി, ശേഷം സൗഹൃദം; ഇന്ന് ഒരുമിച്ച് കൊലപാതകം
പോസ്റ്റ് വൈറലായതോടെ വിവിധ നഗരങ്ങളിലെ കടകൾ ഉപയോഗിക്കുന്ന സമാന തന്ത്രങ്ങളും നെറ്റിസൺസ് ചൂണ്ടിക്കാട്ടി. “ഇത് ഡൽഹിയിലോ ഏതെങ്കിലും പ്രത്യേക സ്ഥലത്തോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല; ഓരോ ബിസിനസുകാരും തങ്ങൾക്ക് കഴിയുന്നത്ര സമ്പാദിക്കാൻ ശ്രമിക്കുകയാണ്. മറ്റൊരു ഉപയോക്താവ് രസകരമായ ഒരു കഥ പങ്കുവെച്ചു, “ബംഗളൂരുക്കാർ അതിലും മിടുക്കരാണ്. ഞങ്ങൾ ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുകയും ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ട് ഉപയോഗിച്ച് പണം നൽകുകയും ചെയ്യുന്നു.
If you think RBI is smart, think again cos Delhites are much smarter.
What an innovative way to increase your sales! #2000Note pic.twitter.com/ALb2FNDJi0
— Sumit Agarwal May 22, 2023
മെയ് 23 മുതൽ 2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആർബിഐയുടെ 19 പ്രാദേശിക ഓഫീസുകളും മറ്റ് ബാങ്കുകളും കുറഞ്ഞ മൂല്യമുള്ള കറൻസിക്ക് പകരമായി 2,000 രൂപ നോട്ടുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...