Viral News : 'അച്ഛനെ വിൽപനയ്ക്ക്, വില രണ്ട് ലക്ഷം രൂപ'; വീടിന് മുന്നിൽ പോസ്റ്റർ പതിച്ച് എട്ട് വയസുകാരൻ

കൂടുതൽ വിവരങ്ങൾക്ക് കോളിങ് ബെൽ അടിച്ചാൽ മതിയെന്നാണ് കുട്ടി തന്റെ പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 08:46 AM IST
  • പിതാവിനെ വിൽക്കാനുണ്ടെന്നും രണ്ട് ലക്ഷം രൂപയാണ് വിലയെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്.
  • സ്വന്തം കൈപടയിൽ തയ്യാറാക്കിയ പോസ്റ്റർ എട്ടു വയസുകാരൻ തന്റെ വീടിന്റെ വാതിക്കൽ തൂക്കിയിടുകയായിരുന്നു.
  • വിൽപനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കോളിങ് ബെൽ അടിച്ചാൽ മതിയെന്നാണ് പോസ്റ്ററിൽ പറയുന്നത്
Viral News : 'അച്ഛനെ വിൽപനയ്ക്ക്, വില രണ്ട് ലക്ഷം രൂപ'; വീടിന് മുന്നിൽ പോസ്റ്റർ പതിച്ച് എട്ട് വയസുകാരൻ

ഇപ്പോഴത്തെ കുട്ടികളുടെ ചിന്ത എങ്ങനെ പോകുമെന്ന് പറയാൻ സാധിക്കില്ല. അവരുടെ പ്രവർത്തികളെ നമ്മളെ ചിരിപ്പിക്കുമെങ്കിലും ചില നിമിഷങ്ങളിൽ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. തന്റെ പിതാവിനെ വിൽക്കാനുണ്ടെന്നുള്ള എട്ട് വയസുകാരന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അച്ഛനുമായി പിണങ്ങിയ കുട്ടി തന്റെ പിതാവിനെ വിൽക്കാനുണ്ടെന്നും രണ്ട് ലക്ഷം രൂപയാണ് വിലയെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്.

സ്വന്തം കൈപടയിൽ തയ്യാറാക്കിയ പോസ്റ്റർ എട്ടു വയസുകാരൻ തന്റെ വീടിന്റെ വാതിക്കൽ തൂക്കിയിടുകയായിരുന്നു. വിൽപനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കോളിങ് ബെൽ അടിച്ചാൽ മതിയെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഒരേസമയം അതിശയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചർച്ച വിഷയമായിരിക്കുകയാണ്.

ALSO READ : Shocking Video: ബിഎംസി ശിവാജി പാർക്കിലെ നീന്തൽക്കുളത്തിൽ മുതല, ജീവനക്കാരനെ കടിച്ചു- വീഡിയോ

തങ്ങളുടെ വിയോജിപ്പുകളെ തുറന്ന് പറയാൻ സാധിക്കുന്നത് ഇന്നത്തെ കുട്ടികളുടെ മികവാണെന്നാണ് നെറ്റിസൺസിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാലും രണ്ട് ലക്ഷം രൂപയെങ്കിലും വിലയിട്ട മനസ്സിനെ ആരും കാണാതെ പോകരുതെന്നും മറ്റ് ചിലർ കമന്റിട്ടു. അതേസമയം കുട്ടിയുടെ ഈ പോസ്റ്ററിനെ എതിർക്കുന്നവരും ഉണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News