ഉത്തരാഖണ്ഡ്: വിമതരുടെ ഹരജി സുപ്രീംകോടതിയും തള്ളി

Last Updated : May 9, 2016, 06:25 PM IST
ഉത്തരാഖണ്ഡ്: വിമതരുടെ ഹരജി  സുപ്രീംകോടതിയും തള്ളി

ഉത്തരാഖണ്ഡില്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിമത എം.എല്‍.എമാരെ വിലക്കിയ ഹൈക്കോടതി വിധിയ്ക്കെതിരായി വിമതര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി .തങ്ങൾക്ക് അയോഗ്യത കൽപ്പിച്ച സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹരജി നേരത്തെ ഹൈ കോടതിയും തള്ളിയിരുന്നു .നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രത്യേക നിരീക്ഷകനായി വെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

സുപ്രീം കോടതി വിധിയോടെ ഹരീഷ് റാവത് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് നേടാനുള്ള സാധ്യതയേറി. വിമത എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ബി.ജെ.പിക്ക് തിരിച്ചടിയാവും.ഇന്നലെ ഹരീഷ് റാവത്ത് പന്ത്രണ്ട് എം.എല്‍ എ മാര്‍ക്ക്  25  ലക്ഷം രൂപ വീതം നല്‍കിയതായി പറയുന്ന ഒളി കാമറ വീഡിയോ  ഹിന്ദി സ്വകാര്യ ചാനലായ സമാചാര്‍ പ്ലസ് പുറത്ത് വിട്ടിരുന്നു.

Trending News