ഉത്തരാഖണ്ഡില്‍ വിമത എംഎല്‍എമാരുടെ അയോഗ്യത തുടരുമെന്ന് ഹൈക്കോടതിയും; എംഎൽഎമാർ സുപ്രീം കോടതിയിൽ

Last Updated : May 9, 2016, 11:59 AM IST
ഉത്തരാഖണ്ഡില്‍ വിമത എംഎല്‍എമാരുടെ അയോഗ്യത തുടരുമെന്ന് ഹൈക്കോടതിയും; എംഎൽഎമാർ സുപ്രീം   കോടതിയിൽ

ഉത്തരാഖണ്ഡില്‍ 9 കോൺഗ്രസ് വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈ കോടതി തള്ളി. ഇതോടെ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പുറത്തുനിന്നുള്ള ആറ് എംഎൽഎമാരുടെ സഹായത്തോടെ കോൺഗ്രസ് സർക്കാരിന് വന്‍ നെട്ടമാണുണ്ടാവുക.

അതേസമയം ഈ വിധിയിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് വിമത എംഎൽഎമാർ സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് രണ്ട് മണിക്ക് കോടതി ഹര്‍ജി പരിഗണിക്കും. സുപ്രീംകോടതിയും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ചാല്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ വിമത എംഎൽഎമാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.

ഹൈക്കോടതി വിധി വന്ന ശേഷം ഹരീഷ് റാവത്തിന്‍റെ വീടിനു മുന്‍പില്‍ വന്‍ ആഘോഷമാണ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയത്. 

Trending News