ഭോപ്പാല്‍: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദം കടുത്തതോടെ ആദിവാസി യുവാവിന്റെ കാൽ കഴുകി ക്ഷമാപണം നടത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അദ്ദേഹത്തിന്റെ ഭോപ്പാലിലുള്ള വസതിയിൽ വെച്ചാണ് ആദിവാസി യുവാവായ ദഷ്മത്ത് റാവത്തിനെ ശിവരാജ് സിധ് ചൗഹാൻ ക്ഷമാപണം നടത്തിയത്.
വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. ദഷ്മത്തിന്റെ മുഖത്ത് പ്രവേശ് ശുക്ല എന്നയാളാണ് മൂത്രമൊഴിച്ചത്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്ത് വന്നത്. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സര്‍ക്കാര്‍ ഇയാളുടെ വീടിന്‍റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
!! इसे कहते है जनता का असली सेवक !!
मध्य प्रदेश में आदिवासी युवक के साथ निंदनीय घटना के बाद मुख्यमंत्री शिवराज सिंह चौहान जी ने पीड़ित के पैर धोकर घटना का प्रायश्चित किया!
मामा एक ही दिल है कितनी बार जीतोगे !! pic.twitter.com/2NHedQlDJA
— Hardik Bhavsar (@Bitt2DA) July 6, 2023
അനധികൃത നിര്‍മ്മാണമെന്ന് കാണിച്ചായിരുന്നു നടപടി. അതേസമയം വീട് പൊളിച്ചുമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അതിന് പ്രതികരണവുമായി പ്രവേശ് ശുക്ലയുടെ സഹോദരു രംഗത്തെത്തി. ഇത് ഇപ്പോൾ നടന്ന സംഭവം അല്ലെന്നും വീട് ഇതിനു മുന്നേ പൊളിച്ചു മാറ്റിയതാണ് ഇലക്ഷൻ മുൻ നിർത്തിയാണ് ഇപ്പോൾഡ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് എന്നാണ് സഹോദരിയുടെ പ്രതികരണം.
ALSO READ: കയറാൻ ആളില്ല; വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം
എന്നാൽ ഇതിനു ശേഷവും ജനരോഷം തണുക്കാതായതോടെ ആണ് ദിവാസി യുവാവിനെ മുഖ്യമന്ത്രി നേരിട്ട് കാണുന്നത്. ഭോപ്പാലിലെ സ്മാര്‍ട് സിറ്റി പാര്‍ക്കില്‍ യുവാവിനൊപ്പമെത്തിയ മുഖ്യമന്ത്രി വൃക്ഷ തൈ നട്ടിരുന്നു. യുവാവിന് നേരിട്ട അപമാനത്തിലും അക്രമത്തിലും അതീവ ദുഖമുണ്ടെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയം 294, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രവേശ് ശുക്ളയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നും പുറത്ത് വന്ന വീഡിയോ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കൾ പ്രവേശ് സിദ്ധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ സഹായി ആണെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേശ് അവരിൽ ഒരാളല്ലെന്നും പ്രവേശുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...