Samsung Galaxy Ring 2: സാംസങിന്റെ പുതുവർഷ സമ്മാനം, ഗ്യാലക്സി റിങ് 2 ഉടനെത്തും; അറിയാം സ്മാർട്ട് മോതിരത്തിന്റെ പുത്തൻ ഫീച്ചറുകൾ

വിപണി കീഴടക്കാൻ സംസങിന്റെ ഗ്യാലക്സി റിങ് 2 എത്തുന്നു.

 

സാംസങ് തങ്ങളുടെ ​ഗ്യാലക്സി റിങ് 2 പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ സ്മാർട്ട് മോതിരത്തിന്റെ ഫീച്ചറുകൾ എന്തെല്ലാമായിരിക്കും?

1 /8

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സിരീസായ എസ്25 പരിചയപ്പെടുത്താനായി ജനുവരി 22ന് സംഘടിപ്പിക്കുന്ന ഗ്യാലക്‌സി അൺപാക്ഡ് പരിപാടിയിൽ രണ്ടാം തലമുറ സ്‌മാര്‍ട്ട് റിങും സാംസങ് അവതരിപ്പിക്കുമെന്നാണ് സൂചന.    

2 /8

11 വ്യത്യസ്ത അളവിലുള്ള മോതിരങ്ങളാണ് പുതിയ സ്മാർട്ട് റിംഗ് സീരിസിൽ ഉൾപ്പെടുന്നത്. ഗ്യാലക്സി റിങ്ങിന്‍റെ പ്രധാന എതിരാളിയായ ഓറയുടെ റിങ് നാല് മുതൽ 15 വരെയുള്ള സൈസുകളിൽ ലഭ്യമാണ്.

3 /8

ഇവയ്ക്ക് 7 ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നാണ് സൂചന. ഐപി69 റേറ്റിംഗും എഐ ഫീച്ചറുമാണ് മറ്റൊരു പ്രത്യേകത.  

4 /8

ഒന്നാം തലമുറയിൽ ഉൾപ്പെടുത്തിയതിനേക്കാൾ കൂടുതൽ  പ്രതികരണശേഷിയുള്ള സെൻസറുകൾ റിങ് 2ൽ ഉണ്ടാകും. എന്‍എഫ്‌സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.    

5 /8

2024 ജൂലൈ മാസത്തിലാണ് സാംസങ് കന്നി ഗ്യാലക്സി റിങ് പുറത്തിറക്കിയത്. ഗ്യാലക്‌സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണുകള്‍ക്കൊപ്പമായിരുന്നു സ്‌മാര്‍ട്ട് റിങ് ലോഞ്ച് ചെയ്തത്. 

6 /8

അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്‌നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കിയ വിശേഷണം.   

7 /8

നടത്തവും ഓട്ടവും ഉറക്കവും ഹൃദയമിടിപ്പും അളക്കാനും ആര്‍ത്തവചക്രം അറിയാനും കഴിയുന്ന സ്‌മാര്‍ട്ട്‌ മോതിരമായിരുന്നു ഇത്.     

8 /8

ഇവയ്ക്ക് 2.3 മുതല്‍ 3.0 ഗ്രാം വരെ മാത്രമായിരുന്നു തൂക്കം. മൂന്ന് സ്ക്രാച്ച് റെസിസ്റ്റന്‍റ് ഫിനിഷുകളില്‍ ടൈറ്റാനിയത്തിലാണ് നിര്‍മാണം. 

You May Like

Sponsored by Taboola