Lucknow: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മരണാന്തര പൂജകള്‍ നടത്തിയ യുവാവ് അറസ്റ്റില്‍.... അഞ്ച് പൂജാരിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ (Yogi Adityanath) ചിത്രം വെച്ച് ഗംഗാ നദിയുടെ തീരത്ത് യുവാവ് മരണാനന്തര പൂജ (death rites) നടത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ദല്‍ഛപ്ര ഗ്രാമവാസിയായ ബ്രിജേഷ് യാദവ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗംഗാ നദീതീരത്തുവച്ച് യുവാവ് പുരോഹിതരെ തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയെന്നുള്ള പൂജാരിമാരുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പച്ച്രുഖ്യ ഘട്ടില്‍വച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഫോട്ടോ സ്ഥാപിച്ച് മരണാനന്തര ചടങ്ങായ "പിണ്ഡ് ദാന്‍" നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.
യുവാവ് പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സമാധാന ലംഘനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...