Nadigram: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദിഗ്രാമില്‍ പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി...
BJPയുടെ എല്ലാ തന്ത്രങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കുറിയ്ക്കു കൊള്ളുന്ന മറുപടി നല്‍കുക എന്നതാണ് മമതയുടെ രാഷ്ട്രീയ നീക്കമെന്ന് അവരുടെ റാലികള്‍ തെളിയിക്കുന്നു.
നന്ദിഗ്രാമില്‍ (Nandigram) തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് അവര്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നത്. നന്ദിഗ്രാമില്‍ മമതയുടെ പ്രചാരണത്തിന്‍റെ ചുമതല രണ്ടു മന്ത്രിമാര്‍ക്കു മുന്‍പേ തന്നെ നല്‍കിയിരുന്നു.
സംസ്ഥാനത്ത് BJP പുറത്തിറക്കിയ ഹിന്ദുത്വ കാര്‍ഡിന് മമത ഛണ്ഡീപത് മന്ത്രത്തിലൂടെ യാണ് മറുപടി നല്‍കിയത്. നന്ദിഗ്രാമില്‍ റാലിയ്ക്കിടെ ഛണ്ഡീപത് മന്ത്രം ജപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banrjee), വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്നും ഈ മന്ത്രം ജപിക്കാറുണ്ട് എന്നും വെളിപ്പടുത്തി.
BJPയുടെ ഹിന്ദുത്വ കാര്‍ഡ് എന്നോട് ചെലവാകില്ല. ഞാനൊരു ഹിന്ദു സ്ത്രീയാണ്. എങ്ങനെയൊരു നല്ല ഹിന്ദുവാകാം എന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ ചോദിച്ചു.
നന്ദിഗ്രാമിലായിരിക്കും ഇത്തവണത്തെ തന്‍റെ ശിവരാത്രി ആഘോഷമെന്നും മമത വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് നന്ദിഗ്രാമിലെ ജനങ്ങള്‍ ബിജെപിയെ "ഏപ്രില്‍ ഫൂള്‍" ആക്കുമെന്നും നന്ദിഗ്രാമിലെ പൊതുയോഗത്തില്‍ മമത പരിഹസിച്ചു.
റാലിയ്ക്ക് ശേഷം നന്ദിഗ്രാമിലെ ചായക്കടയില്‍ മമത ബാനര്‍ജി ചായ വിതരണം ചെയ്തു. മേശയിലുണ്ടായിരുന്ന ഗ്ലാസുകളിലേക്ക് മമത ചായ പകരുന്നതിന്‍റെയും ജനങ്ങള്‍ക്കൊപ്പമിരുന്ന് ചായ കുടിക്കുന്നതിന്‍റെയും വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
നന്ദിഗഗ്രാം മണ്ഡലത്തിലെ മമതയുടെ ആദ്യത്തെ റാലിയാണ് ഇന്ന് നടന്നത്. ബുധനാഴ്ച മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇത്തവണ നന്ദിഗ്രാമില്‍ നിന്നാണ് മമത ജനവിധി തേടുന്നത്.
BJPയുടെ സുവേന്ദു അധികാരിയാണ് ന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയുമായി ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അടുത്തിടെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയത്.
മമതയുടെ സ്ഥിരം മത്സരിക്കുന്ന മണ്ഡലമായ ഭവാനിപുരില്‍ നിന്ന് മാറിയാണ് ഇക്കുറി നന്ദിഗ്രാമില്‍ അവര്‍ ജനവിധി തേടുന്നത്. സുവേന്ദു അധികാരിയുടെ സിറ്റി൦ഗ് സീറ്റാണ് നന്ദിഗ്രാം.
അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 5 നേതാക്കള്‍ കൂടി കഴിഞ്ഞ ദിവസം ബിജെപിയില്‍ എത്തി. നാല് സിറ്റിംഗ് എംഎല്‍എമാരും 1 സ്ഥാനാര്‍ത്ഥിയുമാണ് ബിജെപി അംഗത്വം എടുത്തത്.
ശിവരാത്രി ദിനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...