Union Minister Ashwini Vaishnaw: സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ മുന്നോട്ട്; കെ റെയിലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്.  

Written by - Zee Malayalam News Desk | Last Updated : Nov 3, 2024, 05:13 PM IST
  • ശബരി പാതയ്ക്കും കേന്ദ്രം സന്നദ്ധമാണ്.
  • മഹാരാഷ്ട്ര മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
Union Minister Ashwini Vaishnaw: സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ മുന്നോട്ട്; കെ റെയിലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

തൃശ്ശൂര്‍: സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ശബരി പാതയ്ക്കും കേന്ദ്രം സന്നദ്ധമാണ്. മഹാരാഷ്ട്ര മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇതിനായി കേരളം മുമ്പോട്ട് വെച്ചിട്ടുള്ള വ്യവസ്ഥകൾ കേന്ദ്രം പരിശോധിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എറണാകുളം - ഷൊർണൂർ പാത ഒഴിച്ച് മുഴുവൻ മേഖലയിലും സാങ്കേതിക നിലവാരം വർധിപ്പിക്കുകയാണ്. എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയിരിക്കുന്നത്. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളിൽ വികസനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനായി 393 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബെംഗളൂരു മുതൽ എറണാകുളം വരെയുള്ള റെയിൽപ്പാത നാല് വരിയാക്കുമെന്നും മന്ത്രി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News