Assembly Election 2023 Date and Schedule : വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗലാൻഡ്, മേഘാലയ എന്നിവടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും നാഗാലാൻഡിലും മേഘാലയിലും ഫെബ്രുവരി 27നും വോട്ടെടുപ്പ് സംഘടിപ്പിക്കും. മാർച്ച് രണ്ടിന് മൂന്ന് സംസ്ഥാനങ്ങളുടെയും ഫല പ്രഖ്യാപനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതിന് പുറമെ എംപി അയോഗ്യനാകപ്പെട്ട ലക്ഷദ്വീപ് ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫ്രെബ്രുവരി 27ന് നടത്തും. മാഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവടങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന നിയമസഭ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പും 27-ാം തീയതി തന്നെ നടത്തും. ഇവിടങ്ങിളിലെ ഫലവും മാർച്ച് രണ്ടിന് തന്നെയായിരിക്കും.
ALSO READ : Hansraj College : ഡൽഹി ഹന്‍സ്‌രാജ് കോളജിൽ നോൺ വെജിന് വിലക്ക്; പ്രതിഷേധവുമായി എസ്എഫ്ഐ
ത്രിപുര തിരഞ്ഞെടുപ്പ് പ്രധാന തീയതികൾ
വിജ്ഞാപനം - ജനുവരി 21 2023
നാമനിർദേശം പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി - ജനുവരി 30
സൂക്ഷ്മ പരിശോധന - ജനുവരി 31
നാമനിർദേശം പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി - ഫെബ്രുവരി 2
വോട്ടെടുപ്പ് - ഫെബ്രുവരി 16
വോട്ടെണ്ണൽ - മാർച്ച് 2
നാഗലാൻഡ് മേഘാലയ തിരഞ്ഞെടുപ്പ് പ്രധാന തീയതികൾ
വിജ്ഞാപനം - ജനുവരി 31 2023
നാമനിർദേശം പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി - ഫെബ്രുവരി 7
സൂക്ഷ്മ പരിശോധന - ഫെബ്രുവരി 8
നാമനിർദേശം പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി - ഫെബ്രുവരി 10
വോട്ടെടുപ്പ് - ഫെബ്രുവരി 27
വോട്ടെണ്ണൽ - മാർച്ച് 2
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...