Patna: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ (Bihar Assembly Election) ആവേശത്തോടെ മഹാസഖ്യം (Mahagatbandhan). 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി.
കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ ( RJD), ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച രാവിലെ പ്രകടന പത്രിക പുറത്തിറക്കിയത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് (Congress) നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
BJPയ്ക്കെതിരായ ആക്രമണമായിരുന്നു രണ്‍ദീപ് സിംഗ് സുര്‍ജേവാല നടത്തിയത്. മൂന്ന് സഖ്യങ്ങളിലാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒന്ന് ജനതാ ദളുമായി ചേര്‍ന്നുള്ള സഖ്യം, അത് ജനങ്ങള്‍ക്ക് വ്യക്തമാണ്. മറ്റൊന്ന് ലോക് ജനശക്തി പാര്‍ട്ടി (LJP)യുമായി ചേര്‍ന്നുള്ള അപ്രത്യക്ഷ സഖ്യം, അതും ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. മൂന്നാമത്തേത് " ഒവൈസി സാഹിബിനൊപ്പമുള്ള സഖ്യം ", എന്നായിരുന്നു സുര്‍ജേവാല അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മസ്കൂര്‍ ഉസ്മാനിക്കെതിരെ ബിജെപി എംപി ഗിരിരാജ് സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയും സുര്‍ജേവാല രംഗത്തെത്തി. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി വിദ്വേഷ ഫാക്ടറിയില്‍ നിന്നും ബിജെപി വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണെന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.
RJD നേതാവ് തേജസ്വി യാദവും ബിജെപിയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സംസ്ഥാനത്ത് പ്രളയബാധിതരായവരെ കാണാനോ അവരുടെ ക്ഷേമം അന്വേഷിക്കാനോ ബിജെപിയില്‍നിന്നോ, കേന്ദ്ര നേതൃത്വമോ എത്തിയില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
Also read: Bihar Assembly Election:BJPയുടെ സ്റ്റാര്‍ പ്രചാരകനായി PM Modi
എല്ലാവരും കസേര പിടിക്കാനുള്ള ഓട്ടത്തിലാണ്, തങ്ങളുടെ ജോലി സേവനമാണെന്ന് വലിയ വായില്‍ പലരും സംസാരിക്കുന്നു, എന്നാല്‍ ചെയ്യുന്നതെന്താണ്, അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് അവര്‍, തേജസ്വി യാദവ് പറഞ്ഞു.
മൂന്നു ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. 243 മണ്ഡലങ്ങളി ലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 10ന് വേട്ടെണ്ണല്‍ നടക്കും.