Bike Accident: വാഹനം പാഞ്ഞുകയറി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ

Road Accident: അപകടത്തിൽ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ബിഎസ്‌സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 03:24 PM IST
  • വാഹനം പാഞ്ഞുകയറി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • ബെംഗളൂരു എയർപോർട്ട് റോഡിൽ ചിക്കജാല മേൽപ്പാലത്തിലാണ് അപകടം നടന്നത്
Bike Accident: വാഹനം പാഞ്ഞുകയറി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു എയർപോർട്ട് റോഡിൽ ചിക്കജാല മേൽപ്പാലത്തിലാണ് അപകടം നടന്നത്. 

Also Read: CBI ചമഞ്ഞ് കോടികൾ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ

അപകടത്തിൽ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ബിഎസ്‌സി അഗ്രിക്കൾച്ചർ നാലാം വർഷ വിദ്യാർത്ഥികളായ സുചിത്, രോഹിത്, ഹർഷവർദ്ധൻ എന്നിവരാണ് മരിച്ചത്.  പുലർച്ചെ 1:30ഓടെയായിരുന്നു അപകടം. മൂന്നു പേർ സഞ്ചരിച്ച ബൈക്ക് ചരക്കുമായി പോവുകയായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!

ബൈക്ക് ഓടിച്ചിരുന്നത് സുചിത്തായിരുന്നു. അമിത വേഗതയിൽ ലയിൻ മാറാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പോലീസ് പറയുന്നത്. റോഡിലേക്ക് വീണ മൂന്ന് പേരുടെയും ശരീരത്തിൽ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അപകടത്തിന് ശേഷം ഈ വാഹനം നിർത്താതെ പോവുകയായിരുന്നു. മരിച്ച മൂന്ന് പേർക്കും 21-22 വയസായിരുന്നു. 

Also Read: ശുക്രൻ സ്വരാശിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!

അഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഹോസ്റ്റലിൽ നിന്നും രണ്ട് ബൈക്കുകളിലായി പുറത്തുപോയപ്പോഴാണ് അപകടമുണ്ടായത്.  ഇഹ്‌റിൽ രണ്ട് പേർ മറ്റൊരു ബൈക്കിലായിരുന്നു. സുഹൃത്തിൻറെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനായിരുന്നു ഇവർ പോയതെന്നാണ് റിപ്പോർട്ട്. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ബി ആർ അംബേദ്കർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News