ജൂൺവരെ തകർന്നത് വന്ദേഭാരതിൻറെ 55.6 ലക്ഷം രൂപയുടെ ചില്ല്; പിടികൂടിയത് 151 പേരെ

കല്ലേറു മൂലം റെയിൽവേയ്ക്കും ഖജനാവിനും വൻ നഷ്ടമാണ് ഉണ്ടാകുന്നത്.കല്ലേറുണ്ടായാലും യാത്രക്കാർക്കു പരുക്കേൽക്കാത്ത വിധത്തിലുള്ള ഗ്ലാസുകളാണ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 07:11 PM IST
  • കോച്ചുകളിൽ സിസിടിവി ക്യാമറകൾ വയ്ക്കുന്ന പദ്ധതിയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
  • 7264 കോച്ചുകളിലും 866 സ്റ്റേഷനുകളിലും റെയിൽവേയിലെ സിസിടിവി വെച്ചിട്ടുണ്ട്
  • ഇടത്തരം സംഭവങ്ങൾ ഉണ്ടായാൽ 139 നമ്പറിൽ വിളിച്ചു ആളുകൾക്ക് വിവരങ്ങൾ കൈമാറാം
ജൂൺവരെ തകർന്നത് വന്ദേഭാരതിൻറെ 55.6 ലക്ഷം രൂപയുടെ ചില്ല്; പിടികൂടിയത് 151 പേരെ

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന വാർത്തകൾ രാജ്യവ്യാപകമായി റിപ്പോർട് ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്.

റെയിൽവേ ട്രാക്കുകൾക്കു സമീപം താമസിക്കുന്നവർക്കും മറ്റും സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തുന്ന ബോധവൽക്കരണമാണ് ‘ഓപറേഷൻ സാഥി’. പുതുതായി ആരംഭിച്ച വന്ദേഭാരത് ട്രെയിനുകൾക്കു നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ട്രെയിനുകൾക്കു നേരെയുണ്ടാകുന്ന കല്ലേറു മൂലം റെയിൽവേയ്ക്കും ഖജനാവിനും വൻ നഷ്ടമാണ് ഉണ്ടാകുന്നത്.കല്ലേറുണ്ടായാലും യാത്രക്കാർക്കു പരുക്കേൽക്കാത്ത വിധത്തിലുള്ള ഗ്ലാസുകളാണ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. 

ഇപ്പോൾ കോച്ചുകളിൽ സിസിടിവി ക്യാമറകൾ വയ്ക്കുന്ന പദ്ധതിയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 7264 കോച്ചുകളിലും 866 സ്റ്റേഷനുകളിലും റെയിൽവേയിലെ സിസിടിവി വെച്ചിട്ടുണ്ട്. 2022 ജനുവരി മുതൽ മേയ് വരെ പാലക്കാട് ഡിവിഷനിൽ മാത്രം 10 കല്ലേറുകളും തിരുവനന്തപുരം ഡിവിഷനിൽ എട്ടും കല്ലേറുകൾ റിപ്പോർട് ചെയ്തിട്ടുണ്ട്. ഇടത്തരം സംഭവങ്ങൾ ഉണ്ടായാൽ 139 നമ്പറിൽ വിളിച്ചു ആളുകൾക്ക് വിവരങ്ങൾ കൈമാറാം . പുതുതായി ആരംഭിച്ച വന്ദേഭാരത് ട്രെയിനുകൾക്ക് നേരെയാണ് ഈയിടെയായി കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019 മുതൽ കഴിഞ്ഞ ജൂൺ വരെ 55.6 ലക്ഷം രൂപയാണ് വന്ദേഭാരതിന്റെ ചില്ലു തകർന്നതു മൂലമുണ്ടായ നഷ്ടം. ഇതുവരെ 151 പേരെയാണ് വന്ദേഭാരതിനു കല്ലെറിഞ്ഞതിന് പിടികൂടിയത്. 2022 ജനുവരി മുതൽ മേയ് വരെ പാലക്കാട് ഡിവിഷനിൽ മാത്രം 10 കല്ലേറുകളും തിരുവനന്തപുരം ഡിവിഷനിൽ എട്ടും കല്ലേറുകൾ റിപ്പോർട് ചെയ്തിട്ടുണ്ട്.. 2019 മുതൽ കഴിഞ്ഞ ജൂൺ വരെ 55.6 ലക്ഷം രൂപയാണ് വന്ദേഭാരതിന്റെ ചില്ലു തകർന്നതു മൂലമുണ്ടായ നഷ്ടം.ഇതുവരെ 151 പേരെയാണ് വന്ദേഭാരതിനു കല്ലെറിഞ്ഞതിന് പിടികൂടിയത് . അതുകൊണ്ട് തന്നെ റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികളെടുക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News