കൊൽക്കത്ത: നന്ദിഗ്രാം തെരഞ്ഞെടുപ്പ് സംബന്ധിച്ച് മമതാ ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ബിജെപി (BJP) നേതാവ് സുവേന്ദു അധികാരിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കൽക്കട്ട ഹൈക്കോടതി ജൂൺ 24ലേക്ക് മാറ്റി വച്ചു. ഇന്ന് വാദം കേൾക്കുമെന്ന് കൽക്കട്ട ഹൈക്കോടതി (Calcutta High Court) അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നെന്ന് മമത ബാനർജി (Mamata Banerjee) ആരോപിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഭീഷണികൾ ഉണ്ടായിരുന്നതായും മമത ആരോപിച്ചിരുന്നു. നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ.
ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ മമതയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും. അഭിഭാഷകനായ സഞ്ജയ് ബസുവാണ് ഹർജി നൽകിയത്. മമത മന്ത്രിസഭയിൽ അംഗമായിരുന്ന സുവേന്ദു അധികാരി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തൃണമൂൽ കോൺഗ്രസ് (Trinamool congress) വിട്ട് ബിജെപിയിൽ ചേർന്നത്. നന്ദിഗ്രാമിൽ വിജയിച്ച സുവേന്ദു അധികാരിയെ ബിജെപി പ്രതിപക്ഷ നേതാവാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA