Senthil Balaji: സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ; വകുപ്പില്ലാ മന്ത്രിയായി തുടരും

എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ നടപടി ​ഗവർണർ മരവിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 05:55 AM IST
  • ഒരു വകുപ്പുമില്ലാതെ സംസ്ഥാന ക്യാബിനറ്റിൽ ബാലാജി തുടരുന്നത് ഭരണഘടനയെയും കേസിനെയും ബാധിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് രാജ്ഭവൻ വാർത്തക്കുറിപ്പ് ഇറക്കിയിരുന്നത്.
  • ബാലാജിയെ സംസ്ഥാന ക്യാബിനറ്റിൽ നിന്നും പുറത്താക്കിയ ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് എം.കെ സ്റ്റാലിൻ അറിയിച്ചിരുന്നു. ഇങ്ങനെ ഒരു നടപടി സ്വീകരിക്കാൻ ഗവർണർക്ക് അധികാരമില്ല.
  • മുഖ്യമന്ത്രിയുടെ ശുപാർശിയിൽ മാത്രമാണ് ക്യാബിനെറ്റിൽ നിയമനവും ഒഴിവാക്കലും നടക്കൂ എന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
Senthil Balaji: സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവർണർ; വകുപ്പില്ലാ മന്ത്രിയായി തുടരും

ചെന്നൈ: തമിഴ്നാട്ടിൽ സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടിയിൽ വീണ്ടും ട്വിസ്റ്റ്. സാമ്പത്തിക ക്രമക്കേട്, അഴിമതി കേസുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ നടപടി ​ഗവർണർ മരവിപ്പിച്ചു. വിഷയത്തിൽ അറ്റോർണി ജനറലുമായി കൂടിയാലോചിച്ച് വരികയാണെന്നും തീരുമാനം മരവിപ്പിച്ചിരിക്കുകയാണെന്നും ഗവർണറുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. തത്ക്കാലം സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെയായിരുന്നു ഇന്നലെ ഗവർണർ ആർ.എൻ രവി സംസ്ഥാന മന്ത്രിസഭയിൽ നിന്നും ബാലാജിയെ നീക്കം ചെയ്തത്.

ഒരു വകുപ്പുമില്ലാതെ സംസ്ഥാന ക്യാബിനറ്റിൽ ബാലാജി തുടരുന്നത് ഭരണഘടനയെയും കേസിനെയും ബാധിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് രാജ്ഭവൻ വാർത്തക്കുറിപ്പ് ഇറക്കിയിരുന്നത്. ഇഡി കസ്റ്റഡിയിലുള്ള ബാലാജി കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം തന്റെ മന്ത്രിപദം ഉപയോഗിച്ച് കേസിനെ സ്വാധീനിക്കുകയും അത് സംസ്ഥാനത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ ബാധിക്കുമെന്നും രാജ്ഭവൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇഡിയുടെ അറസ്റ്റിന് പിന്നാലെ സെന്തില്ലിന്റെ വകുപ്പകൾ മറ്റ് മന്ത്രിമാർക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വീതിച്ച് നൽകി, തുടർന്ന് വകുപ്പില്ലാ മന്ത്രിയായി ക്യാബിനെറ്റിൽ നിലനിർത്തി. ഗവർണർ ആർ.എൻ രവി ഈ നടപടിയെ എതിർക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ നടപടി ​ഗവർണർ മരവിപ്പിക്കുകയായിരുന്നു.

Also Read: Manipur Violence: രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്ന് കോൺ​ഗ്രസ്

ബാലാജിയെ സംസ്ഥാന ക്യാബിനറ്റിൽ നിന്നും പുറത്താക്കിയ ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് എം.കെ സ്റ്റാലിൻ അറിയിച്ചിരുന്നു. ഇങ്ങനെ ഒരു നടപടി സ്വീകരിക്കാൻ ഗവർണർക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാർശിയിൽ മാത്രമാണ് ക്യാബിനെറ്റിൽ നിയമനവും ഒഴിവാക്കലും നടക്കൂ എന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

കള്ളപ്പണം വെള്ളിപ്പിക്കൽ കേസിൽ കഴിഞ്ഞാഴ്ചയാണ് സെന്തില്ലിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. 17 മണിക്കൂർ നീണ്ട് നിൽക്കുന്ന ചോദ്യം ചെയ്യല്ലിനൊടുവിലായിരുന്നു ഇഡിയുടെ അറസ്റ്റ്. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്‍റെ പേരില്‍ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബാലാജിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയ കോടതി ജുലൈ 12 വരെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News