നടി ഗൗതമി തടിമല്ല ബിജെപിയിൽ നിന്ന് രാജിവച്ചു. 25 വർഷത്തെ അംഗത്വത്തിന് ശേഷമാണ് ഗൗതമി ബിജെപിയിൽ നിന്ന് രാജിവയ്ക്കുന്നത്. പാർട്ടിയോടുള്ള തന്റെ പ്രതിബദ്ധതയെ താൻ മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ ബിജെപിയിൽ നിന്ന് തനിക്ക് പിന്തുണയൊന്നും ലഭിച്ചില്ലെന്ന് ഗൗതമി പ്രസ്താവനയിൽ പറഞ്ഞു.
“പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും എനിക്ക് ഒരു പിന്തുണയും ഇല്ലെന്ന് മാത്രമല്ല, എന്റെ വിശ്വാസത്തെ വഞ്ചിക്കുകയും സമ്പാദ്യം കൈക്കലാക്കുകയും ചെയ്ത വ്യക്തിയെ ബിജെപിയിലെ പലരും സജീവമായി സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി," ഗൗതമി പറഞ്ഞു.
സി.അളഗപ്പൻ തന്റെ പണവും സ്വത്തും രേഖകളും തട്ടിയെടുത്തെന്ന് നടി പറഞ്ഞു. തമിഴ്‌നാട് സർക്കാരിലും ജുഡീഷ്യൽ വകുപ്പിലും തനിക്ക് വിശ്വാസമുണ്ടെന്നും തനിക്കും തന്റെ കുട്ടിയുടെ ഭാവിക്കും വേണ്ടി നീതിക്കായി പോരാടുകയാണെന്നും അവർ പറഞ്ഞു. 2021ലെ തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അവസാന നിമിഷം സീറ്റ് പിൻവലിച്ചെന്നും അവർ പറഞ്ഞു.
Tamil Nadu | Actress and BJP leader Gautami Tadimalla resigns from BJP.
"...Today I stand at an unimaginable crisis point in my life and find that not only do I not have any support from the Party and leaders, but it has also come to my knowledge that several amongst them have… pic.twitter.com/gOYGw6bef0
— ANI (@ANI) October 23, 2023
ഈ സംഭവങ്ങൾക്കിടയിലും താൻ പാർട്ടിയുടെ വിശ്വസ്തയായി തുടർന്നു. എന്നാൽ പാർട്ടി തന്നെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. എഫ്‌ഐആർ ഫയൽ ചെയ്തതിന് ശേഷവും കഴിഞ്ഞ 40 ദിവസമായി പല മുതിർന്ന നേതാക്കളും അളഗപ്പനെ ഒളിവിൽ പോകാനും കേസിൽ നിന്ന് രക്ഷിക്കാനും സഹായിക്കുന്നുവെന്നും അവർ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy