Suicide: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം, രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് നാല് വിദ്യാർഥികൾ

Suicide: കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 09:59 AM IST
  • കടലൂരിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത് 24 മണിക്കൂറിന് മുൻപാണ് മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരിക്കുന്നത്
  • കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ നടക്കുന്ന നാലാമത്തെ വിദ്യാർഥി ആത്മഹത്യയാണ് അയ്യംപെട്ടിയിലെ വിദ്യാർഥിയുടേത്
  • കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു
Suicide: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം, രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് നാല് വിദ്യാർഥികൾ

ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യകൾ തുടർക്കഥയാകുന്നു. ശിവകാശിക്ക് സമീപം അയ്യംപെട്ടി ​ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. കടലൂരിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത് 24 മണിക്കൂറിന് മുൻപാണ് മറ്റൊരു വിദ്യാർഥി ആത്മഹത്യ  ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ നടക്കുന്ന നാലാമത്തെ വിദ്യാർഥി ആത്മഹത്യയാണ് അയ്യംപെട്ടിയിലെ വിദ്യാർഥിയുടേത്. കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞയാഴ്ച വലിയ അക്രമസംഭവങ്ങൾ നടന്ന കള്ളക്കുറിച്ചിയിലെ സ്കൂളിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞയാഴ്ച തിരുവള്ളൂർ ജില്ലയിലെ സർക്കാർ സ്കൂൾ വിദ്യാർഥിയും തൂങ്ങമരിച്ചു.

അതേസമയം, കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച തമിഴ് നാട് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് വരുന്നതായി വ്യക്തമാക്കി.  'മാനവർ മനസ്സ്' പദ്ധതി പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് 800 ഡോക്ടർമാരെ ഉടന്‍ തന്നെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.  കൗമാരകാലത്തെ പ്രശ്‌നങ്ങൾ, പഠനസമ്മർദം, സമപ്രായക്കാരുടെ സമ്മർദ്ദം തുടങ്ങി കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടയിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.

ALSO READ: Suicide in Tamil Nadu: തമിഴ്‌നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 3 പെണ്‍കുട്ടികള്‍, നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍

കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ ആവർത്തിച്ചുള്ള ആത്മഹത്യാ മരണങ്ങളിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണ്. ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണം. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ചെന്നൈയിലെ ഒരു കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ സ്റ്റാലിൻ പറ‌ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News