സോണിയക്കെതിരെ തെളിവ് ഹാജരാക്കാൻ സ്വാമിക്ക് ഡെഡ് ലൈൻ

Last Updated : May 6, 2016, 07:38 PM IST
സോണിയക്കെതിരെ  തെളിവ് ഹാജരാക്കാൻ സ്വാമിക്ക് ഡെഡ് ലൈൻ

 ബി ജെ പി നേതാവ് സുബ്രമണ്യം സ്വാമിക്ക്  അഗസ്റ്റ വെസ്റ്റ്‌ ലാൻഡ് കേസിൽ തെളിവുകൾ ഹാജരാക്കാൻ ഇന്ന് വൈകുന്നേരം ആറ് മണി വരെ സമയം അനുവദിച്ചു .ഈ ആഴ്ച്ച ആദ്യം രാജ്യസഭയിൽ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കാനാണ് സ്വാമി സമയം ചോദിച്ചത് .

ആറ് മണിക്കകം തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ രാജ്യസഭാ രേഖകളിൽ നിന്ന് സോണിയാ ഗാന്ധിക്കെതിരായ സ്വാമിയുടെ പരാമർശങ്ങൾ നീക്കം ചെയ്യുമെന്ന് എ .എൻ .ഐ റിപ്പോർട്ട്‌ ചെയ്തു.രാജ്യ സഭാ ഡെപ്യൂട്ടി ചെയർ മാൻ പി .ജെ കുര്യനാണ് സ്വാമിയോട് സോണിയക്കെതിരായ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്

Trending News