ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇടപെടാൻ ഇന്ത്യ; സർവകക്ഷി യോ​ഗം വിളിച്ച് കേന്ദ്രം

വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷി യോഗത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികൾ ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 07:34 PM IST
  • ശ്രീലങ്കയിലേക്ക് അവശ്യ സാധനങ്ങള്‍ അയച്ച് അവരെ സഹായിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇന്ത്യ നേരിട്ട് ഇടപെട്ടിരുന്നില്ല
  • ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്
  • ഇന്ത്യ ഇടപെടണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ ആവശ്യപ്പെട്ടിരുന്നു
ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇടപെടാൻ ഇന്ത്യ; സർവകക്ഷി യോ​ഗം വിളിച്ച് കേന്ദ്രം

ഡൽഹി : ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇടപെടാൻ ഇന്ത്യ.  ശ്രീലങ്കയിലെ   പ്രക്ഷുബ്ധാവസ്ഥയെക്കുറിച്ച് കൂടിയാലോചിക്കാൻ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും ഡോ എസ് ജയശങ്കറും ചേർന്ന്, പ്രതിസന്ധിയിൽ ഇടപെടാൻ തമിഴ്‌നാട് ആസ്ഥാനമായുള്ള പാർട്ടികളുടെ അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ തീരുമാനം. 

വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷി യോഗത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികൾ ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സർവകക്ഷി യോഗത്തില്‍ പങ്കെടുത്ത ഡിഎംകെ, എഐഡിഎംകെ നേതാക്കള്‍ അറിയിച്ചത്. ഇരു പാർട്ടികളും രാജ്യത്തെ തമിഴ് ജനതയുടെ അവസ്ഥ ഉയർത്തി, കേന്ദ്രത്തിൽ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ എം തമ്പിദുരൈയും തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയുടെ ടിആർ ബാലുവും പറഞ്ഞു.

ശ്രീലങ്കയിലേക്ക് അവശ്യ സാധനങ്ങള്‍ അയച്ച് അവരെ സഹായിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇന്ത്യ നേരിട്ട് ഇടപെട്ടിരുന്നില്ല. ശ്രീലങ്കയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന്  കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. നിലവില്‍ ശ്രീലങ്കയില്‍ നിന്നുള്ള കുടിയേറ്റ പ്രതിസന്ധി ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കന്‍ ജനതയ്ക്ക് ഒപ്പമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതു പോലെ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ അവിടെ ഉണ്ടാകട്ടേയെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.

സാമ്പത്തിക സഹായം മാത്രമല്ല , അയൽപക്കക്കാർ ആയ ശ്രീലങ്കയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും "ഇന്ത്യ ശ്രീലങ്കയുടെ ഏറ്റവും അടുത്ത അയൽരാജ്യമാണ്, ഞങ്ങളുടെ രണ്ട് രാജ്യങ്ങളും ആഴത്തിലുള്ള നാഗരിക ബന്ധങ്ങൾ പങ്കിടുന്നു," കേന്ദ്രം വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News