Indian Railway: ഹോളി പ്രമാണിച്ചു ബീഹാറിലേക്ക് പ്രത്യേക ട്രെയിൻ, അറിയാം പൂർണ്ണ വിവരങ്ങൾ

ഹോളിയിൽ ആനന്ദ് വിഹാർ മുതൽ ജോഗ്ബാനി വരെ ഡെയ്‌ലി Festival Express Special ഓടിക്കാൻ  റെയിൽവേ തീരുമാനിച്ചു. മാർച്ച് 19 മുതൽ ആനന്ദ് വിഹാറിൽ നിന്ന് ഈ ട്രെയിൻ ഓടിതുടങ്ങും.

Written by - Ajitha Kumari | Last Updated : Mar 17, 2021, 04:43 PM IST
  • ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷ്യൽ ആനന്ദ് വിഹാർ മുതൽ ജോഗ്ബാനി വരെ
  • മാർച്ച് 19 മുതൽ 30 വരെ ആനന്ദ് വിഹാറിൽ നിന്നും ഓടിത്തുടങ്ങും
  • മാർച്ച് 20 മുതൽ മാർച്ച് 31 വരെയാണ് ജോഗ്ബാനിയിൽ നിന്നുള്ള യാത്ര.
  • ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും പോകുന്ന യാത്രക്കാർക്ക് ഇത് ഗുണം ചെയ്യും.
Indian Railway: ഹോളി പ്രമാണിച്ചു  ബീഹാറിലേക്ക് പ്രത്യേക ട്രെയിൻ, അറിയാം പൂർണ്ണ വിവരങ്ങൾ

ഹോളിയിൽ ആനന്ദ് വിഹാർ മുതൽ ജോഗ്ബാനി വരെ ഡെയ്‌ലി Festival Express Special ഓടിക്കാൻ  റെയിൽവേ തീരുമാനിച്ചു. മാർച്ച് 19 മുതൽ ആനന്ദ് വിഹാറിൽ നിന്ന് ഈ ട്രെയിൻ ഓടിതുടങ്ങും.

ന്യൂഡൽഹി: ബിഹാറിലേക്കുള്ള റെയിൽവേ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത. ഹോളിയിൽ ആനന്ദ് വിഹാർ മുതൽ ജോഗ്ബാനി വരെ ഡെയ്‌ലി ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷ്യൽ (Festival Express Special) നടത്താൻ റെയിൽവേ തീരുമാനിച്ചു. 

മാർച്ച് 19 മുതൽ ആനന്ദ് വിഹാറിൽ നിന്ന് ഈ ട്രെയിൻ ഓടിക്കുമ്പോൾ ജോഗ്ബാനിയിൽ നിന്നുള്ള യാത്ര മാർച്ച് 20 ന് ആരംഭിക്കും. ഉത്തർപ്രദേശ്, ബീഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ഗുണം ചെയ്യും. 

ആനന്ദ് വിഹാർ (Anand Vihar) നിന്നും മാർച്ച് 19 മുതൽ മാർച്ച് 30 വരെ ദിവസവും, ജോഗ്ബാനി മുതൽ ആനന്ദ് വിഹാർ വരെ മാർച്ച് 20 മുതൽ മാർച്ച് 31 വരെയും പ്രവർത്തിക്കും.

Also Read: IRCTC: ടിക്കറ്റ് ബുക്ക് ചെയ്യൂ, 2000 രൂപ വരെ ക്യാഷ്ബാക്ക് നേടൂ! അറിയാം എങ്ങനെ?

ഗാസിയാബാദ്, അലിഗഡ്, തുണ്ട്‌ല, കാൺപൂർ, പ്രയാഗ്രാജ്, വാരണാസി, ദിൽ‌ദാർ‌നഗർ, പട്‌ന, ബെഗുസാരായി, ഖഗാരിയ, നൗഗച്ചിയ, കതിഹാർ, പൂർ‌നിയ, അരാരിയ, ഫോർ‌ബെസ്ഗഞ്ച് എന്നിവിടങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. 

ആനന്ദ് വിഹാറിൽ നിന്ന് രാവിലെ 8.10 നായിരിക്കും യാത്ര തുടങ്ങുക.  അടുത്ത ദിവസം രാവിലെ 7.50 ന് ജോഗ്ബാനിയിലെത്തും. ജോഗ്ബാനിയിൽ നിന്നും രാത്രി എട്ടു മണിക്ക് തിരിക്കുന്ന ട്രെയിൻ പിറ്റേന്ന്  രാത്രി 9.45 ന് ആനന്ദ് വിഹാറിലെത്തും.

4 ഫെസ്റ്റിവൽ ട്രെയിനുകൾ കൂടി

ഇത് കൂടാതെ ഹോളിയിൽ 4 ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷലുകൾ (Festival Express Special) കൂടി ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതിൽ ഡൽഹിക്കും കത്രയ്ക്കും (Katra) ഇടയിൽ പ്രവർത്തിക്കുന്ന ഉത്തർ സമ്പർക്ക് ക്രാന്തി എക്സ്പ്രസും (Uttar Sampark Kranti Express)  ഉൾപ്പെടും. ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്‌സ്പ്രസ് ബതിന്ദ മുതൽ വാരണാസി വരെയും (Bhatinda to Varanasi) മാ വൈഷ്ണോ ദേവി മുതൽ വാരണാസി വരെയും (Maa Vaishno Devi to Varanasi) മഹാരാഷ്ട്ര മുതൽ ഹസ്രത്ത് നിസാമുദ്ദീൻ വരെയുള്ളതും ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News