കോഴിക്കോട് Railway Station ൽ നിന്നും explosives പിടികൂടി

ആർപിഎഫിന് (RPF) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്താനായത്.    

Written by - Zee Malayalam News Desk | Last Updated : Feb 26, 2021, 09:22 AM IST
  • കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി.
  • ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കണ്ടെടുത്തത്.
  • ഒരു യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് Railway Station ൽ നിന്നും explosives പിടികൂടി

കോഴിക്കോട്:  കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. സ്ഫോടക ശേഖരം Huge Explosives) ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ്  എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കണ്ടെടുത്തത്.  വിഷയത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  

O2685 എന്ന ട്രെയിൻ നമ്പറിലുള്ള ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (Chennai-Mangalapuram Express) ആയിരുന്നു. 117 ജലാറ്റിൻ സ്റ്റിക്കുകളും (Gelatin sticks), 350 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആർപിഎഫിന് (RPF) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്താനായത്.  

Also Read: Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല  

കസ്റ്റഡിയിലെടുത്ത യുവതി ചെന്നൈ സ്വദേശിയാണ് (Chennai Native).  ഇവർ തലശ്ശേരിയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.  ഇവർ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാർട്ട്മെന്റിലെ സീറ്റിന് അടിയിൽ നിന്നാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.  എന്നാൽ ഈ സ്ഫോടക വസ്തു പിടിയിലായ സ്ത്രീ കൊണ്ടുവന്നതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തയില്ല.  ഇവരെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News