Kanpur Accident: ഉത്തർപ്രദേശിലെ (Uttar Pradesh) കാൺപൂരിൽ (Kanpur) നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ 6 പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാറ്റ്മിൽ ക്രോസ്റോഡിന് സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽ 3 കാറുകളും നിരവധി ബൈക്കുകളും തകർന്നു. ഒടുവിൽ ഒരു ട്രാക്കിൽ ഇടിച്ചാണ് ബസ് നിന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപെട്ടെന്ന് കാൺപൂർ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുമാർ പറഞ്ഞു.
Also Read: Road Accident: ബംഗളൂരുവിൽ വാഹനാപകടം; മലയാളികളടക്കം 4 പേർ മരിച്ചു
കാൺപൂരിലുണ്ടായ അപകടത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ ദുഃഖം രേഖപ്പെടുത്തി.
कानपुर में हुई बस दुर्घटना में कई लोगों के हताहत होने की खबर से अत्यंत दुःख हुआ है। इस घटना में अपने प्रियजनों को खोने वाले परिवारों के प्रति मेरी गहन शोक-संवेदनाएं। मैं घायल हुए लोगों के शीघ्र स्वस्थ होने की कामना करता हूँ।
— President of India (@rashtrapatibhvn) January 31, 2022
कानपुर से सड़क हादसे का बहुत ही दुखद समाचार प्राप्त हुआ।
मृतकों के परिजनों के प्रति मेरी गहरी शोक संवेदनाएं। मैं ईश्वर से प्रार्थना करती हूं कि घायलों को जल्द स्वास्थ्य लाभ मिले।
— Priyanka Gandhi Vadra (@priyankagandhi) January 30, 2022
സംഭവത്തെത്തുടർന്ന് ഈസ്റ്റ് കാൺപൂർ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 3 പേരുടെ നില ഗുരുതരമാണ്. അപകടകാരണം വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...