New Delhi: Union Budget 2021ന് പ്രത്യേകതകൾ ഏറെയാണ് അതിലൊന്നാണ് ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ ബജറ്റ് ആണെന്നുള്ളത്. മാത്രമല്ല ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitaraman)സ്വദേശി നിർമ്മിതമായ ബാഹി ഖാറ്റയ്ക്ക് പകരം ഇത്തവണ മൊബൈൽ ടാബ്ലറ്റ് ഉപയോഗിക്കും.
സ്വർണ്ണ നിറത്തിലുള്ള ദേശീയ ചിഹ്നം പതിച്ചിട്ടുള്ള ചുമന്ന തുണിയിൽ പൊതിഞ്ഞ ടാബ്ലെറ്റുമായി ആണ് ധനമന്ത്രി പാർലമെൻറിൽ (Parliament)എത്തിയത്. റെഡും ക്രീമും നിറത്തിലുള്ള സാരിയുടുത്തെത്തിയ ധനമന്ത്രിക്കൊപ്പം ധനകാര്യ വകുപ്പ് സഹമന്ത്രി അനുരാഗ് ടാക്കൂറും (Anurag Takur) മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.
ALSO READ: Union Budget 2021: ബജറ്റിൽ കർഷകരിൽ കൂടുതൽ ശ്രദ്ധ, 5 പദ്ധതികൾ വിപുലീകരിച്ചേക്കും
2019ൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പരമ്പരാഗതമായി ഉപയോഗിച്ച് വന്ന സ്യുട്ട്കേസ് മാറ്റി സ്വദേശി നിർമ്മിതമായ ബാഹി ഖാറ്റ (Bahi Khatta)ഉപയോഗിക്കാൻ ആരംഭിച്ചിരുന്നു. മോദി സർക്കാർ "suitcase carrying government" അല്ലെന്നും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ പറഞ്ഞിരുന്നു.
ഈ വർഷം ബജറ്റ് (Budget)അവതരണം പേപ്പറിൽ നിന്നും ഡിജിറ്റലിലേക്ക് മാറി, കൂടാതെ കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ ബജറ്റ് സഹായിക്കും.
ALSO READ:Union Budget Mobile App: ബജറ്റ് 2021 ന്റെ എല്ലാ അപ്‌ഡേറ്റുകൾക്കുമായി ഈ ആപ് ഡൗൺലോഡുചെയ്യുക
ഒരു വർഷം ഏപ്രിൽ 1 മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള വരവ് ചിലവുകളുടെ ഏകദേശ കണക്ക് രേഖപ്പെടുത്തികൊണ്ടുള്ള സർക്കാരിന്റെ (Government) വാർഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. ആ വർഷം നടത്താനിരിക്കുന്ന പദ്ധതികളുടെ വിഹിതങ്ങളും ഇതിലുൾപ്പെടും. നമ്മൾ ഒരു മാസം വീട്ട് ചെലവുകളുടെ കണക്കെഴുതുന്നത് പോലെ സർക്കാർ ഒരു വർഷത്തെ കണക്കുകളുടെ ഏകദേശ രൂപം തയ്യാറാക്കുന്നു.
ALSO READ:Union Budget 2021 Live Update: പ്രതീക്ഷയോടെ സാമ്പത്തിക രംഗം: Budget അവതരണം 11 മണിക്ക് ആരംഭിക്കും
ലെതർ ബ്രീഫ്‌കേസ് (Leather Briefcase) എന്ന് അർത്ഥം വരുന്ന "Bougette" എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. പണ്ട് ബജറ്റിനാവശ്യമായ പേപ്പറുകൾ, രസീതുകൾ, ധനമന്ത്രിയുടെ പ്രസംഗം എന്നിവ ഒരു ബ്രീഫ്കേസിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഈ പേര് വരാൻ കാരണം. ബ്രിട്ടീഷ് ഭരണകാലം തൊട്ട് നമ്മുടെ രീതിയും ഇത് തന്നെയാണ്. അതിനൊരു മാറ്റം കൊണ്ടുവന്നത് ഇപ്പോഴത്തെ ധനമന്ത്രി നിർമ്മല സീതാരാമനാണ്.
പാർലമെൻറിൽ (Parliament) ചർച്ചയ്ക്ക് വെച്ച ശേഷം പാസ്സാക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ എല്ലാ വർഷവും ഏപ്രിൽ 1 മുതൽ നിലവിൽ വരും. അടുത്തവർഷം മാർച്ച് 31 വരെയാണ് പാസ്സാക്കിയ നിർദ്ദേശങ്ങളുടെ കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...