Lok Sabha Election 2024: INDIA സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി!! പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്

Lok Sabha Election 2024:  ഇന്ത്യ അലയൻസിന്‍റെ ഏകോപന സമിതിയുടെ ആദ്യ യോഗം ഇന്ന് മുംബൈയില്‍ ചേരാനിരിക്കെ ആണ് ഹരിയാന കോണ്‍ഗ്രസ്‌ നേതാവിന്‍റെ ഞെട്ടിക്കുന്ന പരാമര്‍ശം പുറത്ത് വരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 12:04 PM IST
  • ഹരിയാനയിലെ 10 മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ജയിക്കാൻ കഴിയും എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിംഗ് ഹൂഡ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
Lok Sabha Election 2024: INDIA സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി!! പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്

Lok Sabha Election 2024:  വേരുറപ്പിക്കും മുന്‍പേ INDIA സഖ്യത്തില്‍  വിള്ളല്‍!! ഹരിയാനയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിന്‍റെ പ്രസ്താവന ഇതാണോ തെളിയിയ്ക്കുന്നത്. നേതാവിന്‍റെ പ്രസ്താവന ഇതിനോടകം സഖ്യ കക്ഷികളില്‍ അലോസരം സൃഷിച്ചിരിയ്ക്കുകയാണ് എന്നാണ് സൂചനകള്‍. 

Also Read:  Radix Number and Lucky Charm: നിങ്ങളുടെ റാഡിക്സ് നമ്പർ അനുസരിച്ച് ഈ സാധനങ്ങള്‍ കൈവശം വച്ചോളൂ, ഭാഗ്യം തിളങ്ങും 
 
ഹരിയാനയിലെ 10 മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ജയിക്കാൻ കഴിയും എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിംഗ് ഹൂഡ കഴിഞ്ഞ ദിവസം  പ്രസ്താവിച്ചത്. കോൺഗ്രസ് പാർട്ടി 10 സീറ്റിലും മത്സരിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും നേതാവിന്‍റെ പ്രസ്താവന INDIA സഖ്യത്തിൽ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

Also Read:  Aadhaar Card Free Update: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ ഇനി ഡിസംബര്‍ 14 വരെ സമയം

നിലവിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ സീറ്റുകളും ബിജെപിക്കൊപ്പമാണ്. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഹരിയാനയിൽ കോൺഗ്രസ് പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള BJP യുടെ വിജയരഥത്തെ തടയാൻ പ്രതിപക്ഷ പാർട്ടികള്‍ ഒന്ന് ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് INDIA. ഇന്ത്യ അലയൻസിന്‍റെ ഏകോപന സമിതിയുടെ ആദ്യ യോഗം ഇന്ന് മുംബൈയില്‍ ചേരാനിരിക്കെ ആണ് ഹരിയാന കോണ്‍ഗ്രസ്‌ നേതാവിന്‍റെ ഞെട്ടിക്കുന്ന പരാമര്‍ശം പുറത്ത് വരുന്നത്. 

മുംബൈയില്‍ എൻസിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്‍റെ വസതിയിലാണ് INDIA സഖ്യം യോഗം ചേരുന്നത്. അതിനിടെയാണ് ഹരിയാനയിലെ കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് ഒറ്റയ്ക്ക് നീങ്ങാനുള്ള തീരുമാനം പരോക്ഷമായി അറിയിയ്ക്കുന്നത്.  

യഥാര്‍ത്ഥത്തില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ആത്മവിശ്വാസത്തിലാണ്. ജന പിന്തുണ ഏറിയതായി പാര്‍ട്ടി നേതൃത്വം  കണക്കുകൂട്ടുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ് സംസ്ഥാനത്ത്  ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒറ്റയ്ക്ക് നേരിടാനും വിജയിക്കാനും പാര്‍ട്ടിയ്ക്ക് കഴിയുമെന്ന് ഭൂപേന്ദ്ര സിംഗ് ഹൂഡ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ ഭാഗമായ ആം ആദ്മി പാർട്ടി  ഹരിയാനയിൽ സജീവമാണ് എന്ന കാര്യം ശ്രദ്ധേയമാണ്. 

എന്തായാലും  ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ പരാമര്‍ശം INDIA സഖ്യത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

അതേസമയം, INDIA സഖ്യത്തിന്‍റെ നിര്‍ണ്ണായക യോഗം ശരദ് പവാറിന്‍റെ വസതിയില്‍ ചേരുകയാണ്. ഇന്ത്യ അലയൻസിന്‍റെ 14 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റി സഖ്യത്തിന്‍റെ ഭാവി പരിപാടികള്‍ സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും. ഹൂഡയുടെ പരാമര്‍ശം യോഗത്തില്‍ ചർച്ചയാകുമോ എന്ന  കാര്യത്തിൽ യാതൊരു സൂചനയും പുറത്ത് വന്നിട്ടില്ല...  ട്രാക്കില്‍ എത്തും മുന്‍പ് അപായ സൂചനയാണോ സഖ്യം നല്‍കുന്നത് എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം.....    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News