ന്യൂഡൽഹി: തണുത്തു വിറച്ച് ഡൽഹി. രണ്ടാം ദിനവും ശരാശരി കുറഞ്ഞ താപനിലയായ 5 ഡിഗ്രി സെൽഷ്യസിനു താഴെ രേഖപ്പെടുത്തിയതോടെ ഡൽഹി-എൻസിആർ നിവാസികൾ പുറത്തിറങ്ങാൻ ഇന്ന് ഏറെ ബുദ്ധിമുട്ടി.
Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല; മൂന്നാം ദിനവും ഒരേ നിരക്ക്!
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (IMD) കണക്കനുസരിച്ച് പുലർച്ചെ 5: 30 ന് ദേശീയ തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലെ ചില പ്രദേശങ്ങളിൽ താപനില 4.5 ഡിഗ്രി സെൽഷ്യസിനു താഴെയായതായും റിപ്പോർട്ടുണ്ട്. പൂസയിൽ കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസും ആയനഗറിൽ 4 ഡിഗ്രി സെൽഷ്യസുമായിരുന്നു എന്നാണ് റിപ്പോർട്ട്.
നജഫ്ഗഡിൽ കുറഞ്ഞ താപനില 6.2 ഡിഗ്രി സെൽഷ്യസായിരുന്നു. ഇന്നലെയും ഡൽഹി-എൻസിആറിൽ കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വരും ദിവസങ്ങളിൽ കാറ്റും ഉയർന്ന ആർദ്രതയും കാരണം വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനൊപ്പം ശീത തരംഗത്തിൽ കൂടുതൽ വർദ്ധനവിന് ഡൽഹി സാക്ഷ്യം വഹിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Also Read: നാളെ മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും; മഹാഭാഗ്യ യോഗത്താൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് കോൾഡ് വേവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്തെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) തിങ്കളാഴ്ച പുലർച്ചെ നാലിന് 334 ആണ് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.