Delhi Cold Wave: കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; ഡൽഹിയിൽ അതിശൈത്യം തുടരുന്നു

Delhi Weather Update: തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ കത്തിച്ചുവച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. മരിച്ചവരിൽ‌ രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 01:40 PM IST
  • വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്
  • ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്
Delhi Cold Wave: കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; ഡൽഹിയിൽ അതിശൈത്യം തുടരുന്നു

ന്യൂഡൽഹി: അതിശൈത്യം തുടരുന്ന ഡൽഹിയിൽ തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ കത്തിച്ചുവച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. മരിച്ചവരിൽ‌ രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.

വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു, ദൃശ്യപരത കുറവ്; അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി

ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലും ​ഗതാ​ഗതം താറുമാറായി. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഡൽഹിയിലും എൻസിആറിലും അതിശൈത്യത്തെ തുടർന്ന് ഐഎംഡി ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News