Bank Scam: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് കൈമാറിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jun 23, 2021, 02:06 PM IST
  • എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ്
  • വായ്പ തട്ടിപ്പ് നടത്തിയ പണത്തിന്റെ 80.45 ശതമാനമാണിത്
  • ഇതിൽ 9371.17 കോടി രൂപ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്ര സർക്കാരിനും കൈമാറിയതായി ഇഡി വ്യക്തമാക്കി
  • കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി
Bank Scam: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് (Bank loan scam) നടത്തി രാജ്യം വിട്ട പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് കൈമാറിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement directorate) വ്യക്തമാക്കി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ്. വായ്പ തട്ടിപ്പ് നടത്തിയ പണത്തിന്റെ 80.45 ശതമാനമാണിത്. ഇതിൽ 9371.17 കോടി രൂപ തട്ടിപ്പിന് ഇരയായ ബാങ്കുകൾക്കും കേന്ദ്ര സർക്കാരിനും കൈമാറിയതായി ഇഡി വ്യക്തമാക്കി.

ALSO READ: Mehul Choksi: ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ ഹൈക്കോടതി; ജാമ്യം നിഷേധിച്ചത് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത്

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (Prevention of Money laundering Act) നടപടി. വിജയ് മല്യം 9,000 കോടി രൂപയുടെയും നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്ന് 13,500 കോടി രൂപയുടെയും വായ്പാ തട്ടിപ്പാണ് നടത്തിയത്. വായ്പ തട്ടിപ്പ് നടത്തി വ്യവസായികൾ രാജ്യം വിട്ടതിനെ തുടർന്ന് ബാങ്കുകൾ വൻ പ്രതിസന്ധിയാണ് അഭിമുഖീകരിച്ചിരുന്നത്. ഇതിന് ആശ്വാസകരമായാണ് ഇഡിയുടെ നടപടി.

വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട മൂന്ന് പേരെയും തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിജയ് മല്യയും നീരവ് മോദിയും യുകെയിലാണുള്ളത്. മെഹുൽ ചോക്സി ഡൊമിനിക്കയിലും. മല്യയെ ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്.

ALSO READ: Mehul Choksi അനധികൃത കുടിയേറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച് ഡൊമിനിക്ക

പഞ്ചാബ് നാഷണൽ ബാങ്കിൽ (Punjab National Bank) നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദിയും നീരവിന്റെ അമ്മാവനായ മെഹുൽ ചോക്സിയും ചേർന്ന് നടത്തിയത്. നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ്. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടൺ അനുമതി നൽകിയിരുന്നു. വായ്പ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സി 2018 മുതൽ ആന്റി​ഗ്വയിലാണ് താമസിച്ചിരുന്നത്. ആന്റി​ഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചോക്സി ഡൊമിനിക്കയിൽ വച്ച് പിടിയിലായിരുന്നു. ഇപ്പോൾ ഡൊമിനിക്കൻ ജയിലിൽ കഴിയുകയാണ് മെഹുൽ ചോക്സി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News