Sanjay Singh Bail: 6 മാസത്തെ ജയില്‍ വാസത്തിന് ശേഷം AAP നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

Sanjay Singh Bail:  ഡൽഹി എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യാതൊരു അഭിപ്രായവും  പറയരുതെന്ന് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 03:34 PM IST
  • സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ കള്ളപ്പണം വെളുപ്പിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ വാദിക്കവെ സഞ്ജയ് സിംഗിന്‍റെ അഭിഭാഷകൻ പറഞ്ഞു
Sanjay Singh Bail: 6 മാസത്തെ ജയില്‍ വാസത്തിന് ശേഷം AAP നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

Sanjay Singh Bail Update: ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ 6 മാസത്തെ ജയില്‍ വാസത്തിന് ശേഷം സഞ്ജയ് സിംഗ് പുറത്തേയ്ക്ക്...!! ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിംഗിന്  സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 

Also Read:  Arvind Kejriwal Arrest: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി
  
സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ കള്ളപ്പണം വെളുപ്പിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ വാദിക്കവെ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഇതുകൂടാതെ, പണത്തിന്‍റെ ഒരു വഴിയും കണ്ടെത്തിയിട്ടില്ല എന്നും അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. 

Also Read:  Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!! 

ഡൽഹി എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യാതൊരു അഭിപ്രായവും  പറയരുതെന്ന് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.  കൂടാതെ, രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സഞ്ജയ് സിംഗിന് നിലവില്‍ കഴിയില്ല. സഞ്ജയ് സിംഗിന്‍റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതി തീരുമാനിക്കും. 

സഞ്ജയ് സിംഗിന്‍റെ ജാമ്യത്തെ ഇഡി എതിർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്....!

മൂന്ന് സുപ്രീം കോടതി ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചത്. ഡൽഹി എക്‌സൈസ് നയ അഴിമതിക്കേസിൽ എഎപി നേതാവ് സഞ്ജയ് സിംഗിനെ കൂടുതൽ കാലം കസ്റ്റഡിയിൽ വയ്ക്കേണ്ടതുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിനോട് (ED) ബെഞ്ച് ചോദിച്ചു. ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.  ഇതിന് പിന്നാലെ ഡൽഹി എക്‌സൈസ് നയ അഴിമതി കേസിൽ സഞ്ജയ് സിംഗിന് ജാമ്യം ലഭിച്ചാൽ എതിർപ്പില്ലെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു.

2023 ഒക്ടോബറിലാണ് എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്

2023 ജൂലൈയിലാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ സഞ്ജയ് സിംഗിന്‍റെ പേര് ആദ്യമായി ഉയർന്നു വന്നത്, ദിനേഷ് അറോറയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് സിംഗിന്‍റെ പേര് ആരോപിക്കപ്പെട്ടത്. ഇതിനുശേഷം, 2023 ഒക്ടോബർ 4 ന് ഇഡി സഞ്ജയ് സിംഗിന്‍റെ വസതിയിൽ റെയ്ഡ് നടത്തുകയും മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് 10 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ പലതവണ സഞ്ജയ് സിംഗിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ 6 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സഞ്ജയ്‌ സിംഗ് പുറത്തു വരുന്നത്. എന്നാല്‍, ജാമ്യ കാലയളവില്‍ വിചാരണ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇതേ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തിങ്കളാഴ്ചയാണ് തീഹാര്‍ ജയിലില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്...  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News