മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന് ടെന്‍ഡുല്‍ക്കറെയും ഗായിക ലതാ മങ്കേഷ്കറെയും മോശമായി അനുകരിച്ച കോമേഡിയന്‍ തന്മയ് ഭട്ടിന്‍െറ വിഡിയൊ നീക്കം ചെയ്യാന്‍ സെര്‍ച്ച് എഞ്ചിന് സൈറ്റായ ഗൂഗിളുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ്. ടെണ്ടുല്‍ക്കറേയും പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കറേയും പരിഹസിച്ചുള്ള എഐബി കോമഡി വീഡിയോക്കെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്). എഐബി കൊമേഡിയന്‍ തന്മയ് ഭട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്മയ് ഭട്ടിനെ മര്‍ദ്ദിക്കുമെന്നും എംഎന്‍എസ് ഭീഷണി മുഴക്കിയിട്ടുണ്ട്.
സച്ചിന് ലത സിവില്‍ വാര് എന്ന തലക്കെട്ടില്‍ തന്മയ് ഭട്ടിന്‍െറ വിഡിയൊ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാസ്യ ഗ്രൂപ്പായ ആള് ഇന്ത്യ ബക്ചോഡ് (എ.ഐ.ബി) പുറത്ത് വിട്ടത്. വിഡിയോയെ വിമര്‍ശിച്ച് നടന് അനുപം ഖേര്‍, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പേര് രംഗത്തത്തെിയിരുന്നു. ഒമ്പത് തവണ തമാശക്കുള്ള അവാര്‍ഡ് ലഭിച്ച തനിക്ക് തമാശ എന്താണെന്ന് അറിയാമെന്ന് ട്വീറ്റ് ചെയ്ത അനുപം ഖേര്‍ എഐബി വീഡിയോ സച്ചിനോടും ലതയോടുമുള്ള അനാദരവാണെന്നും പറഞ്ഞു. ഇതിഹാസങ്ങളെ അവഹേളിക്കുന്നത് തമാശയല്ലെന്നും എഐബി മാപ്പ് പറയണമെന്ന് നടന് റിതേഷ് ദേശ്മുഖും ആവശ്യപ്പെട്ടിരുന്നു.