കൃത്യമായി സ്കൂളിൽ പോകൂ, ദിവസവും 100 രൂപ നേടൂ...!!

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 11:58 PM IST
  • സ്കൂളുകളിൽ കൃത്യമായി വരുന്ന വിദ്യാർഥിനികൾക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് അസം സർക്കാർ (Assam) പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.
  • അതായത് വിദ്യാര്‍ത്ഥിനികള്‍ കൃത്യമായി സ്കൂളില്‍ വന്നാല്‍, 200 രൂപ പ്രതിദിനം ലഭിക്കും..!!
  • അസം വിദ്യാഭ്യാസ മന്ത്രി (Education Minister) ഹിമന്ത ബിശ്വ ശർമയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്
കൃത്യമായി സ്കൂളിൽ  പോകൂ, ദിവസവും 100 രൂപ നേടൂ...!!

ദിസ്പുര്‍:  സംസ്ഥാനത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അസം സര്‍ക്കാര്‍....

സ്കൂളുകളിൽ കൃത്യമായി വരുന്ന വിദ്യാർഥിനികൾക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് അസം സർക്കാർ (Assam) പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.  അതായത്  വിദ്യാര്‍ത്ഥിനികള്‍ കൃത്യമായി സ്കൂളില്‍ വന്നാല്‍,  200 രൂപ  പ്രതിദിനം ലഭിക്കും..!!
 
ക്ലാസുകളില്‍  കൃത്യമായി പങ്കെടുക്കുന്ന സ്കൂള്‍  വിദ്യാർഥിനികൾക്ക് ദിവസവും 100 രൂപ വീതം നൽകുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി (Education Minister) ഹിമന്ത ബിശ്വ ശർമയാണ്  (Himanta Biswa Sarma) പ്രഖ്യാപിച്ചത്.  കഴിഞ്ഞ വർഷം ഫസ്റ്റ് ഡിവിഷനോടെ പ്ലസ് ടുവിൽ വിജയം നേടിയ വിദ്യാർഥിനികൾക്ക് സ്കൂട്ടർ വിതരണം ചെയ്യുവാൻ അസം സർക്കാർ  ശിവസാഗറില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

22,000 സ്കൂട്ടറുകളാണ് വിദ്യാർഥിനികൾക്കായി വിതരണം ചെയ്തത്. 144.30  കോടിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അസം  സര്‍ക്കാര്‍  നീക്കിവച്ചിരിയ്ക്കുന്നത്‌.

ഈ മാസം അവസാനത്തോടെ അസമിലെ ബിരുദ- ബിരുദാനന്തര വിദ്യാർഥിനികളുടെ ബാങ്ക് അക്കൗണ്ടിൽ 1500 മുതൽ 2000 രൂപ വരെ ഇട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ തുക അവർക്ക് പുസ്തകം വാങ്ങാനോ മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതി  ഞങ്ങൾ കഴിഞ്ഞ വർഷം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ്  (Covid-19) മൂലം അന്നത് സാധിച്ചില്ല. സ്കൂളുകളിൽ മാത്രമല്ല, കോളേജുകളിലും കൃത്യമായി ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർഥിനികൾക്ക് ഇത്തരത്തിലൊരു തുക നൽകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. " ബിശ്വ ശർമ പറഞ്ഞു.

Also read: Kuwait: 60 വയസ് തികഞ്ഞ വിദേശിയാണോ? എങ്കില്‍ ഇനി വിശ്രമിക്കാം

പെൺകുട്ടികളുടെ  വിദ്യാഭ്യാസം  (Girl Education) പ്രോത്സാഹിപ്പിക്കുന്നതിനുള്ള   പദ്ധതികളുടെ ഭാഗമായാണ് ഇത്തരം ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 

 

Trending News