ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നാളെ മുതൽ ഷിരൂരിൽ തിരച്ചിൽ ഊർജ്ജിതമാക്കും. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ തിരച്ചിലിന്റെ ഭാഗമാകാൻ നാളെ ഷിരൂരിൽ എത്തും. ഡ്രഡ്ജിംഗ് കമ്പനി പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരച്ചിലിനായി ആവശ്യമെങ്കിൽ നാവിക സേനയുടെ സഹായം തേടുമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ അറിയിച്ചു. നാളെ മുതൽ തിരച്ചിൽ ഊർജ്ജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മുമ്പത്തെ റഡാർ പരിശോധനാ ഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും ഇനി റഡാർ പരിശോധന ഉണ്ടാകില്ലെന്നും ഇന്ദ്രബാലൻ പറഞ്ഞു.
ALSO READ: പ്രതീക്ഷ മങ്ങുന്നു; ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ
മണ്ണ് നീക്കം ദുഷ്കരമാണ്. ലോറിക്ക് മുകളിലുള്ള മണ്ണ് ഡ്രഡ്ജർ ഉപയോഗിച്ച് നീക്കുന്നത് ദുഷ്കരമാണെന്നാണ് വിലയിരുത്തൽ. ഇന്ന് തിരച്ചിൽ നടത്തിയത് നാവികസേന അടയാളപ്പെടുത്തിയ ഗംഗാവലിപ്പുഴയിലെ കോൺടാക്ട് പോയിന്റ് ത്രീ കേന്ദ്രീകരിച്ചാണ്. ഡ്രഡ്ജിങ് കമ്പനിയുടെ ഡൈവർമാർ ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തിയിരുന്നു.
എന്നാൽ, അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. പുഴയ്ക്കടിയിൽ നിന്ന് കണ്ടെത്തിയ സ്കൂട്ടർ ഷിരൂരിൽ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതാണെന്ന് സ്ഥിരീകരിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് കൂടുതൽ നീക്കം ചെയ്താലേ തിരച്ചിലിൽ പ്രതീക്ഷയുണ്ടാകൂ.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.