Republic Day 2023 : റിപ്പബ്ലിക് ദിന പരേഡിലെ ഇതുവരെയുള്ള മുഖ്യാതിഥികൾ ആരൊക്കെ? അതിഥികളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

Republic Day 2023 : ഈ വർഷം ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേ ഫത്താ അൽ സിസിയാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 09:09 AM IST
  • ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായ ദ്രൗപതി മുർമു ദേശീയ തലസ്ഥാനത്തെ കർത്തവ്യപഥിൽ ഇന്ത്യൻ പതാക ഉയർത്തും.
  • ഈ വർഷം ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേ ഫത്താ അൽ സിസിയാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയിരിക്കുന്നത്.
  • മുമ്പ് ഇദ്ദേഹം ഈജിപ്തിന്റെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായിരുന്നു.
  • റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി വിവിധ സേനകളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും ഒപ്പം തിരഞ്ഞെടുക്കപ്പെട്ട 23 ടാബ്ലോ പ്രദർശനവും കർത്തവ്യപഥിൽ നടക്കും.
Republic Day 2023 :  റിപ്പബ്ലിക് ദിന പരേഡിലെ ഇതുവരെയുള്ള മുഖ്യാതിഥികൾ ആരൊക്കെ? അതിഥികളെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

രാജ്യം ഇന്ന് 74 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കലാണ് റിപ്പബ്ലിക് ദിനം. ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായ ദ്രൗപതി മുർമു ദേശീയ തലസ്ഥാനത്തെ കർത്തവ്യപഥിൽ ഇന്ത്യൻ പതാക ഉയർത്തും. ഈ വർഷം ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേ ഫത്താ അൽ സിസിയാണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയിരിക്കുന്നത്. മുമ്പ് ഇദ്ദേഹം ഈജിപ്തിന്റെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായിരുന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി വിവിധ സേനകളുടെ പരേഡും അഭ്യാസ പ്രകടനങ്ങളും ഒപ്പം തിരഞ്ഞെടുക്കപ്പെട്ട 23 ടാബ്ലോ പ്രദർശനവും കർത്തവ്യപഥിൽ നടക്കും.

2020 ൽ 1.25 ലക്ഷം പേരായിരുന്നു പരേഡ് കാണാൻ തലസ്ഥാന നഗരിയിൽ എത്തിയത്. എന്നാൽ ഈ വർഷം കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  5,000 മുതൽ 8,000 വരെ പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവദിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1950 ൽ ഇന്ത്യൻ ഭരണഘടന സ്ഥാപിതമായത് മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന നിലയിൽ എല്ലാ വർഷവും ഒരു വിദേശ നേതാവിനെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിക്കാറുണ്ട്. 1950 ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ അതിഥിയായി എത്തിയ വിദേശ നേതാവ് ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു.

ALSO READ: Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ'

മുഖ്യാതിഥിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

റിപ്പബ്ലിക് ദിനത്തിന് ആറ് മാസങ്ങൾക്ക് മുമ്പ് വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തിന്റെ തലവന്മാർക്ക് ക്ഷണം നൽകും. ഇത്തരത്തിൽ കഷണങ്ങൾ അയക്കുന്നതിന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതി ഉണ്ടായിരിക്കണം. ഒരു വിദേശ നേതാവിനെ ക്ഷണിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ഇതുവരെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി എത്തിയവർ ആരൊക്കെ?

1950 ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ

1951 നേപ്പാളിലെ രാജാവ് ത്രിഭുവൻ ബിർ ബിക്രം ഷാ രാജാവ്

1952 ക്ഷണമില്ല

1953 ക്ഷണമില്ല

1954 ഭൂട്ടാനിലെ മൂന്നാമത്തെ രാജാവ് ജിഗ്മെ ഡോർജി വാങ്ചക്ക് രാജാവ്

1955 പാക്കിസ്ഥാൻ ഗവർണർ ജനറൽ മാലിക് ഗുലാം മുഹമ്മദ്

1956  ബ്രിട്ടൺ ചാൻസലർ ഓഫ് എക്സ്ചേക്കർ ആർ.എ ബട്‌ലറും ജപ്പാൻ  
          ചീഫ് ജസ്റ്റിസ് കൊറ്റാരോ തനകയും

1957 പ്രതിരോധ മന്ത്രി ജോർജി സുക്കോവ്

1958 ചൈനീസ് മാർഷൽ യെ ജിയാൻയിംഗ്

1959 യുണൈറ്റഡ് കിംഗ്ഡത്തിലെ എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരൻ

1960 - സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ക്ലിമെന്റ് വോറോഷിലോവ്

1961 യുണൈറ്റഡ് കിംഗ്ഡത്തിലെ എലിസബത്ത് രാജ്ഞി II

1962 ഡെന്മാർക്ക് പ്രധാനമന്ത്രി വിഗ്ഗോ കാംപ്മാൻ

1963 കോംബോഡിയ രാജാവ് നൊറോഡോം സിഹാനൂക്ക്
1964 യുണൈറ്റഡ് കിംഗ്ഡത്തിലെ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ലോർഡ് ലൂയിസ് മൗണ്ട് ബാറ്റൺ

1965 പാകിസ്ഥാനിൽ നിന്നുള്ള റാണ അബ്ദുൾ ഹമീദ് (ഭക്ഷ്യ-കൃഷി മന്ത്രി).

1966 ക്ഷണമില്ല

1967 അഫ്ഗാനിസ്ഥാൻ രാജാവ് മുഹമ്മദ് സാഹിർ ഷാ

1968 സോവിയറ്റ് യൂണിയൻ പ്രധാനമന്ത്രി അലക്സി കോസിഗിനും എസ്എഫ്ആർ യുഗോസ്ലാവിയ പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോയും

1969 ബൾഗേറിയയുടെ പ്രധാനമന്ത്രി ടോഡോർ ഷിവ്കോവ്

1970 ബെൽജിയത്തിലെ രാജാവ് ബൗഡോയിൻ

1971, ടാൻസാനിയയുടെ പ്രസിഡന്റ് ജൂലിയസ് നൈറെറെ

1972 മൗറീഷ്യസിന്റെ പ്രധാനമന്ത്രി സീവൂസാഗുർ രാംഗൂലം

1973 പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോ, സൈർ

1974 എസ്എഫ്ആർ യുഗോസ്ലാവിയ പ്രസിഡന്റ് ജോസിപ് ബ്രോസ് ടിറ്റോ, ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ രത്വാട്ടെ ഡയസ് ബണ്ഡാരനായകെ, 

1975 പ്രസിഡന്റ് കെന്നത്ത് കൗണ്ട, സാംബിയ

1976 പ്രധാനമന്ത്രി ജാക്വസ് ചിരാക്, ഫ്രാൻസ്

1977 ഫസ്റ്റ് സെക്രട്ടറി എഡ്വേർഡ് ഗിറെക്, പോളണ്ട്

1978 പ്രസിഡന്റ് പാട്രിക് ഹിലറി, അയർലൻഡ്

1979 പ്രധാനമന്ത്രി മാൽക്കം ഫ്രേസർ, ഓസ്‌ട്രേലിയ

1980 പ്രസിഡന്റ് വലേരി ഗിസ്കാർഡ് ഡി എസ്റ്റിംഗ്, ഫ്രാൻസ്

1981 പ്രസിഡന്റ് ജോസ് ലോപ്പസ് പോർട്ടിലോ, മെക്സിക്കോ

1982 സ്പെയിനിലെ രാജാവ് ജുവാൻ കാർലോസ് ഒന്നാമൻ

1983 നൈജീരിയൻ പ്രസിഡന്റ് ഷെഹു ഷാഗരി

1984 ഭൂട്ടാൻ രാജാവ് ജിഗ്മെ സിങ്യേ വാങ്ചക്ക്

1985 അർജന്റീനയുടെ പ്രസിഡന്റ് റാൽ അൽഫോൺസ്

1986 ഗ്രീക്ക് പ്രധാനമന്ത്രി ആൻഡ്രിയാസ് പപ്പാൻഡ്രൂ

1987 പെറുവിലെ പ്രസിഡന്റ് അലൻ ഗാർഷ്യ

1988 ശ്രീലങ്കൻ പ്രസിഡന്റ് ജൂനിയസ് ജയവർദ്ധനെ

1989 വിയറ്റ്നാമിന്റെ ജനറൽ സെക്രട്ടറി ൻഗുയെൻ വാൻ ലിൻ

1990 മൗറീഷ്യസിന്റെ പ്രധാനമന്ത്രി അനറൂദ് ജുഗ്നൗത്ത്

1991 മാലിദ്വീപ് പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം

1992 പോർച്ചുഗൽ പ്രസിഡന്റ് മാരിയോ സോറസ്

1993 ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ

1994 സിംഗപ്പൂരിന്റെ ഗോ ചോക് ടോങ്, പ്രധാനമന്ത്രി

1995 ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല

1996 ബ്രസീൽ പ്രസിഡന്റ് ഫെർണാണ്ടോ ഹെൻറിക് കാർഡോസോ

1997 ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രധാനമന്ത്രി, ബാസ്ദിയോ പാണ്ഡേ

1998 ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിരാക്

1999 നേപ്പാൾ രാജാവ് ബീരേന്ദ്ര ബിർ ബിക്രം ഷാ ദേവ്

2000 നൈജീരിയൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോ

2001 അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബൂട്ടെഫ്ലിക്ക

2002 മൗറീഷ്യസിന്റെ പ്രസിഡന്റ് കാസം ഉതീം

2003 ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖതാമി

2004 ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ

2005 ഭൂട്ടാൻ രാജാവ് ജിഗ്മെ സിങ്യേ വാങ്ചക്ക്

2006 സൗദി അറേബ്യയിലെ രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ്

2007 റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

2008 ഫ്രാൻസിന്റെ പ്രസിഡന്റ് നിക്കോളാസ് സർക്കോസി

2009 കസാക്കിസ്ഥാൻ പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവ്

2010 ലീ മ്യൂങ് ബാക്ക്, റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റ്

2011 ഇന്തോനേഷ്യൻ പ്രസിഡന്റ് സുസിലോ ബാംബാങ് യുധോയോനോ

2012 തായ്‌ലൻഡ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര

2013 ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചക്ക്, ഭൂട്ടാൻ രാജാവ്

2014 ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ

2015 അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ

2017 യുണൈറ്റഡ് അറബ് എമിറേറ്റ്സ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

2018 ബ്രൂണെയിലെ സുൽത്താൻ ഹസ്സനൽ ബോൾകിയ, ഇന്തോനേഷ്യൻ പ്രസിഡന്റ് 
ജോക്കോ വിഡോഡോ, ലാവോസ് പ്രസിഡന്റ് തോംഗ്ലൂൺ സിസൗലിത്ത്, പ്രധാനമന്ത്രി ഹുൻ സെൻ, കംബോഡിയ, നജീബ് റസാഖ്, മലേഷ്യൻ പ്രധാനമന്ത്രി, പ്രസിഡന്റ് ഹ്തിൻ ക്യാവ്, മ്യാൻമർ, റോഡ്രിഗോ റോ ഡുട്ടെർട്ടെ, ഫിലിപ്പീൻസ് പ്രസിഡന്റ് , സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാക്കോബ്, തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ച, വിയറ്റ്‌നാം പ്രസിഡന്റ് ൻഗുയാൻ ഷുവൻ ഫുക്

2019 ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ

2020 ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ

2021 യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ സന്ദർശനം മാറ്റിവച്ചു.

2022 കോവിഡ്-19 കാരണം മുഖ്യാതിഥി ഇല്ല

2023 ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News