New Delhi: മതപരിവർത്തനവും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവുമാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണങ്ങൾ എന്ന് RSS ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ബുധനാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചത്.
രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. മതപരിവർത്തനം രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ 16 മുതൽ 19 വരെ പ്രയാഗ്‌രാജിൽ നടന്ന യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമർശം. യോഗത്തിൽ ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുത്തിരുന്നു.
Also Read: Bengaluru Rain: ബെംഗളൂരു നഗരത്തെ വലച്ച് കനത്ത മഴ, നിരവധി ജില്ലകളില്‍ യെല്ലോ അലേർട്ട്
രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) തലവൻ മോഹൻ ഭാഗവത് രാജ്യത്ത് ഒരു 'സമഗ്ര ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണെന്ന് നിർദ്ദേശിച്ചപ്പോൾ, മതപരിവർത്തനം മൂലം ഹിന്ദുക്കളുടെ ജനസംഖ്യ പലയിടത്തും കുറഞ്ഞുവെന്നും അതിന്‍റെ പല അനന്തരഫലങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഹൊസബലെ ചൂണ്ടിക്കാട്ടി.
UP | Various reasons for population imbalance...Due to conversions, population of Hindus decreased in many places & its consequences have been witnessed too. Infiltration from Bangladesh has been seen in districts of north Bihar, North East & other states: RSS Gen Secy D Hosabale pic.twitter.com/CnFdyq0inI
— ANI UP/Uttarakhand (@ANINewsUP) October 19, 2022
മതപരിവർത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഇസ്ലാം, ക്രിസ്‌ത്യൻ തുടങ്ങിയ വിശ്വാസങ്ങളിലേക്ക് പരിവർത്തനം ചെയ്‌തതായി പറയുന്ന ഹിന്ദുക്കളെ തിരികെ കൊണ്ടുവരാനുള്ള സംഘപരിവാർ ശ്രമത്തിന്‍റെ ഫലമായി “ഘർ വാപ്‌സി”യ്ക്ക് വളരെ അനുകൂലമായ ഫലമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തനം തടയാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്നും ഹൊസബലെ പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ വശീകരണത്തിലൂടെയോ, പ്രത്യേകിച്ച് വിവാഹത്തിലൂടെയുള്ള മതപരിവർത്തനം നിരോധിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള പരോക്ഷമായ പരാമർശമായിരുന്നു ഇത്.
പരിവർത്തനാം കഴിഞ്ഞാൽ രണ്ടാമതായി നുഴഞ്ഞുകയറ്റമാണ് "ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ" വലിയ കാരണം എന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ വടക്കൻ ബിഹാറിലെ പൂർണിയ, കതിഹാർ ഉൾപ്പെടെയുള്ള ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും കണ്ടുവരുന്നു, അദ്ദേഹം പറഞ്ഞു.
മതം മാറിയവർക്ക് സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഹൈന്ദവ സമൂഹത്തിന്‍റെ ഉന്നമനത്തിനായി സാമൂഹിക പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്‌തതായി ഹൊസബലെ പറഞ്ഞു. സ്ത്രീകൾ എല്ലാ മേഖലകളിലും കടന്നുവരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കുന്നതിലും അവരുടെ പങ്ക് വർദ്ധിക്കണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുകയാണ് എന്നദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂവായിരത്തിലധികം യുവാക്കൾ സംഘത്തിൽ ചേർന്നിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ആർഎസ്എസ് ശാഖകളുടെ എണ്ണം 54,382ൽ നിന്ന് 61,045 ആയി ഉയർന്നിട്ടുണ്ടെന്നും ഹൊസബാലെ ചൂണ്ടിക്കാട്ടി. ആർഎസ്എസ് അതിന്‍റെ ശതാബ്ദി വർഷം 2025 ൽ ആഘോഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...