ന്യൂഡൽഹി: ജനത്തിനെ വലച്ച് രണ്ടാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ വർധന. പെട്രോളിന് ലിറ്റർ 35 പൈസയും. ഡീസലിന് 37 പൈസയുമാണ് കിട്ടിയത്.ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 0.35 പൈസ വർധിച്ച് 105.14 രൂപയായി, ഡീസൽ വില ലിറ്ററിന് 93.87 രൂപയായി ഉയർത്തി.
കേരളത്തിൽ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും (Petrol Price Calicut) ഡീസലിന് 99.26 ഉം ആണ്. എന്നാൽ കൊച്ചിയിൽ ആകട്ടെ പെട്രോൾ വില (Kochi Petrol Price) ലിറ്ററിന് 105.45 ഉം ഡീസലിന് വില 99.09 ഉം ആണ് ഇന്നത്തെ വില. തലസ്ഥാനത്ത്( തിരുവനന്തപുരം) പെട്രോൾ വില 107.41 ഉം ഡീസൽ വില 100.94 ഉം ആയി ഉയർന്നു.
ALSO READ: Fuel Price hike: ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് നൂറ് കടന്ന് ഡീസൽ വില
രാജ്യത്ത് മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയായും ഡീസൽ ലിറ്ററിന് 101.78 രൂപയായും ഉയർത്തി. കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും യഥാക്രമം. 105.76,. 96.98, ചെന്നൈയിൽ 2 102.40, .2 98.26 എന്നിങ്ങനെയാണ് വില.
ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 108.80 രൂപയും ഡീസലിന് 99.63 രൂപയും ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 109.37 രൂപയും ഡീസലിന് 102.42 രൂപയും ഒരു ലിറ്റർ ഡീസലിന് ലഭ്യമാണ്.
Also Read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
രണ്ടാഴ്ചയ്ക്കിടെ ഇത് 14 -ാമത്തെ തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത് അതേസമയം ഡീസൽ വില മൂന്നാഴ്ചയ്ക്കുള്ളിൽ 17 തവണ വർദ്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...